Loading ...

Home cinema

മാമാങ്കത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ നാളെ പുറത്ത് വിടും

എം. പത്മകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിന്റെ സെക്കന്‍ഡ് ലുക് പോസ്റ്റര്‍ നാളെ രാവിലെ പത്ത് മണിക് റിലീസ് ചെയ്യും. സിനിമയുടെ ഡബ്ബിങ് ജോലികള്‍ ഏതാണ്ട് പൂര്‍ത്തി യായിരിക്കുകയാണ്.സിനിമയില്‍ മമ്മൂട്ടി കിടിലന്‍ വേഷപ്പകര്‍ച്ചയിലാണ് എത്തുന്നത്.ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് നിമഷങ്ങള്‍ക്കകം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. മമ്മൂട്ടി യോടൊപ്പം ഉണ്ണിമുകുന്ദനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. എന്തായാലും പഴശ്ശിരാജയേക്കാള്‍ പ്രൗഡിയിലാണ് മാമാങ്കത്തില്‍ മമ്മൂക്ക എത്തുന്നത്. ഒക്ടോബര്‍ 31ന് ചിത്രം റിലീസാകുമെന്നാണ് കരുതുന്നത്. അനു സിത്താര, കനിഹ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

Related News