Loading ...

Home National

രാഷ്‌ട്രപതി കാര്‍ഗില്‍ യാത്ര ഉപേക്ഷിച്ചു

ഡല്‍ഹി : കാര്‍ഗില്‍ യുദ്ധ വിജയദിനമായ ഇന്ന് കാര്‍ഗിലിലേക്ക് പോകാനിരുന്ന രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് യാത്ര ഉപേക്ഷിച്ചു. മോശം കാലാവസ്ഥയായതിനാല്‍ ഹെലികോപ്റ്റര്‍ മാര്‍ഗം കാര്‍ഗിലിലേക്ക് പോകാന്‍ കഴിയില്ല. രാഷ്ട്രപതി ശ്രീനഗറില്‍ സൈനീകര്‍ക്ക് ആദരവ് അര്‍പ്പിച്ചശേഷം തിരികെ പോകും. കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികരെ പ്രധാനമന്ത്രിയും രാഷട്രപതിയും അനുസ്മരിച്ചു. കാര്‍ഗില്‍ വിജയ ദിവസം സൈനികരുടെ ധൈര്യവും അര്‍പ്പണ ബോധവും ഓര്‍മിപ്പിക്കുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. രക്തസാക്ഷികളോട് രാജ്യം എന്നും കടപ്പെട്ടിരിക്കുന്നു എന്നായിരുന്നു രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്‍റെ പ്രതികരണം. പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ് ദില്ലിയിലെ ദേശിയ യുദ്ധ സ്മാരകത്തില്‍ എത്തി രക്തസാക്ഷികള്‍ക്ക് ആദരവ് അര്‍പ്പിച്ചു.

Related News