Loading ...

Home sports

വനിത ആഷസ് കിരീടം നിലനിര്‍ത്തി ഓസ്ട്രേലിയ

വനിതാ ആഷസ് കിരീടം നിലനിര്‍ത്തി ഓസ്ട്രേലിയ. ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റ് മല്‍സരം സമനിലയിലായി. ഓസ്ട്രേലിയയുടെ 420 റണ്‍സ് ഒന്നാമിന്നിങ്്സ് സ്കോര്‍ പിന്തുടര്‍ന്ന ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. അവസാനദിനം ഓസ്ട്രേലിയ 7 വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സെടുത്തതോടെ മല്‍സരം സമനിലയിലാകുകയായിരുന്നു. എല്ലിസ് പെറിയാണ് കളിയിലെ താരം. മൂന്ന് ഏകദിനവും തൂത്തുവാരിയ ഓസ്ട്രേലിയയ്ക്ക് ഇംഗ്ലണ്ടിനേക്കാള്‍ ആറ് പോയിന്റിന്റെ ലീഡുണ്ട്. ഇതോടെ ഓസ്ട്രേലിയ കിരീടം നിലനിര്‍ത്തുകയായിരുന്നു.

Related News