Loading ...

Home National

ചന്ദ്രയാന്‍ 2 പറന്നുയര്‍ന്നു

ഇന്ത്യയുടെ ചന്ദ്രയാന്‍ 2 വിജയകരമായി വിക്ഷേപിച്ചു. സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ 7500 പേരെ സാക്ഷി നിര്‍ത്തിയാണ് ചന്ദ്രയാന്‍ പറന്നുയര്‍ന്നത്. ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷന്‍ കൂടെ നടത്തിയാണ് വിക്ഷേപണത്തിന് ഇത്രയും ജനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ സാധിച്ചത്. ജി എസ് എല്‍ വി മാര്‍ക്ക് 3 റോക്കറ്റാണ് ചന്ദ്രയാന്‍ 2 നെ വഹിച്ചു കൊണ്ട് ബഹിരാകാശത്തേക്ക് കുതിച്ചുയരുന്നത്. ഐഎസ്‌ആര്‍ഒയുടെ കണക്കനുസരിച്ച്‌ സെപ്റ്റംബര്‍ 7ന് തന്നെ ചന്ദ്രയാന്‍ 2ന്‍റെ വിക്രം എന്ന ലാന്‍ഡര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ ലാന്‍ഡ് ചെയ്യും. ചന്ദ്രയാന്‍ 2 പേടകത്തില്‍ നിന്ന് വേര്‍പെടുകയും, ക്രയോജനിക് എന്‍ജിനുകള്‍ പ്രവര്‍ത്തിച്ചും തുടങ്ങി. ആദ്യ ഘട്ടമായ സ്ട്രാപ്പോണ്‍ റോക്കറ്റുകള്‍ വേര്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ ചന്ദ്രയാന്‍ 2 181.616 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിയിട്ടുണ്ട്. ചന്ദ്രയാന്‍ 2ല്‍ നിന്ന് ഭൂമിയിലേക്ക് സിഗ്നലുകളും കിട്ടിതുടങ്ങിയിട്ടുണ്ട്.

Related News