Loading ...

Home International

പാരീസ് ഉടമ്പടിയായി; ആശങ്ക ബാക്കി by ഡോ. ഗോപകുമാര്‍ ചോലയില്‍

കാലാവസ്ഥാ വ്യതിയാനവും തല്‍ഫലമായുണ്ടാകുന്ന രൂക്ഷമായ കാലാവസ്ഥാ പ്രതിസന്ധികളും ലോകരാഷ്ട്രങ്ങളെ തീര്‍ച്ചയായും ആശങ്കാകുലരാക്കുന്നു എന്നു തെളിയിക്കുന്നതാണ് പാരീസില്‍ കഴിഞ്ഞദിവസം സമാപിച്ച കാലാവസ്ഥാ ഉച്ചകോടി. ആഗോളതാപനമാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന സൂചനയെന്നും അതിന് പ്രധാന ഹേതുവായ ഹരിതഗൃഹവാതക ബഹിര്‍ഗമനം കുറച്ചുകൊണ്ടുവരാന്‍ തങ്ങളാലാകുന്നത് ചെയ്യേണ്ടതുണ്ടെന്നും ഓരോ രാഷ്ട്രങ്ങള്‍ക്കും ബോധ്യംവന്നുകഴിഞ്ഞിരിക്കുന്നു. കുറഞ്ഞപക്ഷം സാഹചര്യത്തിന്റെ ഗൌരവം കണക്കിലെടുത്ത് തര്‍ക്കങ്ങള്‍ക്കൊന്നും മുതിരാതിരിക്കാനുള്ള വിവേകവും ഉച്ചകോടിയില്‍ വികസിതരാഷ്ട്രങ്ങള്‍ കാണിച്ചുവെന്നതും ശ്രദ്ധേയമായി. പലസ്തീന്‍ ഉള്‍പ്പെടെ ഉച്ചകോടിയില്‍ പങ്കെടുത്ത 196 യുഎന്‍എഫ്സിസിസി (UNFCCC) രാജ്യങ്ങളും ഐകകണ്ഠ്യേന ആവശ്യപ്പെട്ട കാര്യമായിരുന്നു, ലോകകലാവസ്ഥയും പരിസ്ഥിതിയും സംരംക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ ഒരു കാരണവശാലും ഇനിയും നീട്ടിവയ്ക്കരുതെന്നത്. 2020ല്‍ അവസാനിക്കുന്ന ക്യോട്ടോ ഉടമ്പടിക്കു പകരമാകുന്ന പാരീസ് ഉടമ്പടിക്ക് ഉച്ചകോടി രൂപംനല്‍കിയത് പ്രതീക്ഷയ്ക്കു വകനല്‍കുമ്പോഴും പഴുതടച്ചുള്ള താപനില നിയന്ത്രണം എത്രത്തോളം ഫലപ്രദമാകുമെന്നും അതില്‍ വികസിത, വികസ്വര രാജ്യങ്ങള്‍ക്കുള്ള വ്യത്യസ്തമായ ഉത്തരവാദിത്തം നിര്‍വചിക്കുന്നതില്‍ പുതിയ ഉടമ്പടിയും എത്രത്തോളം കാര്യക്ഷമമാണെന്നുമുള്ള ആശങ്കയും ഉയര്‍ന്നുകഴിഞ്ഞു.  ഹരിതഗൃഹവാതകങ്ങളെ കണക്കിലേറെ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന പരമ്പരാഗത ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം വെട്ടിക്കുറയ്ക്കുമെന്നതാണ് പൊതുവെ ഉയര്‍ന്നുവന്ന തീരുമാനം. ഇതുവഴി അന്തരീക്ഷ താപനിലവര്‍ധന വ്യവസായവിപ്ളവപൂര്‍വ കാലഘട്ടത്തിനെ അപേക്ഷിച്ച് 2ീരല്‍ ഉയരാതെ നിലനിര്‍ത്തുക. എന്നാല്‍ ദ്വീപ്രാഷ്ട്രങ്ങളും à´šà´¿à´² അവികസിത രാഷ്ട്രങ്ങളും താപനിലവര്‍ധനയുടെ പരിധി 1.5ീര ല്‍ ആകണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യയും à´ˆ ആവശ്യത്തോട് അനുകൂല സമീപനം കൈക്കൊണ്ടെങ്കിലും 2ീര വരെയാകാം എന്ന പൊതുവായ തീരുമാനത്തിനുമുന്നില്‍ à´ˆ അഭ്യര്‍ഥന മുങ്ങിപ്പോയി. ഒട്ടേറെ പരിസ്ഥിതി സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ച് പാരീസില്‍ പ്രകടനം നടത്തുകയുണ്ടായി.സംശുദ്ധ കാലാവസ്ഥയ്ക്കുള്ള ധനസമാഹരണം സംബന്ധിച്ച് ശക്തമായ നിലപാടുകളാണ് ആദ്യഘട്ടത്തില്‍ ഉച്ചകോടിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഉരുത്തിരിഞ്ഞ രൂപരേഖയാവട്ടെ താരതമ്യേന ദുര്‍ബലവും വികസ്വര രാഷ്ട്രങ്ങള്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതുമാണ്. കാലാവസ്ഥാ ധനസമാഹരണം സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തമായ നിര്‍വചനങ്ങളുടെ അഭാവം മുഴച്ചുനില്‍ക്കുന്നു. രാഷ്ട്രങ്ങളുടെ ബാധ്യത, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച തീര്‍പ്പുകളില്‍ പ്രകൃതിദുരിതങ്ങളും മറ്റും മൂലമുള്ള നാശങ്ങള്‍ക്കുള്ള നഷ്ടപരിഹാരങ്ങളെപ്പറ്റി വ്യക്തമായി പരാമര്‍ശിക്കുന്നുമില്ല. അമേരിക്കയും മറ്റ് à´šà´¿à´² വികസിത രാഷ്ട്രങ്ങളുമടങ്ങിയ ഒരു സംഘമാണ് കാലാവസ്ഥാ ഫണ്ട് സംബന്ധിച്ച തീരുമാനങ്ങളില്‍ വെള്ളംചേര്‍ത്തതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാലാവസ്ഥാ ധനസമാഹരണ വിഷയത്തില്‍ ദാതാക്കളുടെ എണ്ണം പരമാവധി കൂടുക എന്നതാണ് സ്വാഭാവികമായും അമേരിക്ക അടങ്ങുന്ന വികസിത രാഷ്ട്രങ്ങളുടെ താല്‍പ്പര്യം. ഇന്ത്യയെയും ദാതാക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ à´ˆ രാഷ്ട്രങ്ങള്‍ വ്യഗ്രത കാണിക്കുന്നു. എന്നാല്‍ കാര്‍ബണ്‍ ബഹിര്‍മനതോത് കുറയ്ക്കുകവഴി വികസനമുരടിപ്പ് നേരിടേണ്ടിവരുന്ന രാഷ്ട്രങ്ങളില്‍ മുന്‍പന്തിയില്‍ത്തന്നെ ഇന്ത്യയുണ്ടുതാനും.കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും വികസിത രാഷ്ട്രങ്ങളുടെ സംഭാവനയാണ്. കല്‍ക്കരി, വാതകം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ വന്‍തോതില്‍ ഉപയോഗിക്കുന്ന വികസിതരാഷ്ട്രങ്ങള്‍ പക്ഷേ, ഇന്ത്യയെപ്പോലുള്ള വികസ്വരരാഷ്ട്രങ്ങള്‍ തങ്ങളുടെ കാര്‍ബണ്‍ ബഹിര്‍ഗമന തോത് വെട്ടിക്കുറയ്ക്കണമെന്ന് ശഠിക്കുന്നതിലെ വൈരുധ്യം എളുപ്പത്തില്‍ അംഗീകരിക്കാനാവില്ല. വര്‍ധിച്ചുവരുന്ന രൂക്ഷമായ കാലാവസ്ഥാ പ്രതിഭാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ ധാരണയായ 100 ബില്യണ്‍ ഡോളറിന്റെ കാലാവസ്ഥാ ധനസഹായം തീര്‍ത്തും അപര്യാപ്തമാണ്. സംശുദ്ധ ഊര്‍ജം ഉല്‍പ്പാദനത്തിലുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനും കാര്‍ബണ്‍ ഇന്ധന ഉപയോഗം കുറച്ചുകൊണ്ടുവരുമ്പോഴുള്ള നഷ്ടപരിഹാരത്തിനുമാണ് à´ˆ ഫണ്ട് പ്രധാനമായും ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍, ഇപ്പോള്‍ അനുവദിക്കപ്പെട്ട ഫണ്ട് ഇക്കാര്യങ്ങള്‍ക്കെല്ലാം തികയുമോയെന്ന ചോദ്യം നിലനില്‍ക്കുന്നു. തന്നെയുമല്ല, 2020നുശേഷമാണ് à´ˆ ഫണ്ട് ലഭ്യമായിത്തുടങ്ങുക. 
വികസിതരാഷ്ട്രങ്ങളില്‍നിന്നുള്ള സാങ്കേതിക ജ്ഞാനം വികസ്വര രാഷ്ട്രങ്ങള്‍ക്ക് കൈമാറാന്‍ നിലവിലുള്ള ഭൌതിക സ്വത്തവകാശനിയമം തടസ്സമാണ്. എന്നാല്‍, ഇക്കാര്യം സംബന്ധിച്ച് കൂടുതല്‍ ഉദാര സമീപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന നിയമഭേദഗതി വേണമെന്ന് പാരീസ് ഉച്ചകോടി ആഹ്വാനംചെയ്യുന്നത് ശുഭോദര്‍ക്കമാണ്. 
അമേരിക്കയും മറ്റും വെള്ളംചേര്‍ക്കാന്‍ ശ്രമിച്ച സിബിഡിആര്‍ തത്വങ്ങള്‍ ഉച്ചകോടിയിലേക്ക് ശക്തമായി കൊണ്ടുവരാന്‍ ലോകരാജ്യങ്ങള്‍ക്ക് കഴിഞ്ഞു. പൊതുവെ എല്ലാവരും പാലിക്കപ്പെടേണ്ടവയും എന്നാല്‍ à´šà´¿à´² രാഷ്ട്രങ്ങള്‍ തീര്‍ച്ചയായും അനുവര്‍ത്തിക്കേണ്ടതുമായ à´šà´¿à´² ചട്ടങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവയെ താന്താങ്ങളുടെ താല്‍പ്പര്യപ്രകാരം വ്യാഖ്യാനിച്ച് കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ കാര്യത്തില്‍ വികസ്വര–അവികസിത രാഷ്ട്രങ്ങള്‍ക്കുകൂടി അധികബാധ്യതയും അനാവശ്യ ചുമതലകളും തലയിലേറ്റിക്കൊടുക്കാനുള്ള വികസിത രാഷ്ട്രങ്ങളുടെ ശ്രമം വികസ്വരരാഷ്ട്രങ്ങള്‍ തുറന്നുകാട്ടിയതും ശ്രദ്ധേയമാണ്. 
1992ലെ ഭൌമ ഉച്ചകോടിയിലാണ് സിബിഡിആര്‍ തത്വങ്ങള്‍ ആദ്യമായി അംഗീകരിക്കപ്പെട്ടത്. ഇതുപ്രകാരം കാര്‍ബണ്‍ ബഹിര്‍ഗമനത്തെ സംബന്ധിച്ചിടത്തോളം à´šà´¿à´² രാഷ്ട്രങ്ങള്‍ക്ക് ചരിത്രപരമായ ബാധ്യതയുണ്ട്. വ്യാവസായിക വിപ്ളവം തുടങ്ങി ഇങ്ങോട്ട് പ്രസ്തുത വിപ്ളവത്തിന്റെ നേട്ടം കൊയ്ത à´ˆ രാഷ്ട്രങ്ങളെ അനക്സ്–1 രാഷ്ട്രങ്ങള്‍ എന്ന വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നു. അല്ലാത്തവ നോണ്‍ അനക്സ് വിഭാഗത്തിലും. സ്വാഭാവികമായും 1850 മുതല്‍ വന്‍തോതില്‍ ഹരിതഗൃഹവാതക ബഹിര്‍ഗമനം നടത്തിയ അനക്സ്–1 രാഷ്ട്രങ്ങളാണ് യഥാര്‍ഥത്തില്‍ ഇന്ന് ലോകം നേരിടുന്ന കാലാവസ്ഥാ പ്രതിസന്ധിയുടെ യഥാര്‍ഥ കാരണക്കാര്‍. à´ˆ വസ്തുത പ്രസ്തുത രാഷ്ട്രങ്ങളെ ബോധ്യപ്പെടുത്തുക എന്നതായിരുന്നു എല്ലാ കാലാവസ്ഥാ ഉച്ചകോടികളെയും സംബന്ധിച്ച ഏറ്റവും വലിയ വെല്ലുവിളിയും വിജയവും.ക്യോട്ടോ ഉടമ്പടിയുടെ കാലാവധി 2020ല്‍ അവസാനിക്കുന്നതോടെ പാരീസ് ഉടമ്പടി പ്രാബല്യത്തില്‍വരും. ക്യോട്ടോ ഉടമ്പടിക്ക് കൃത്യമായ സിബിഡിആര്‍ അടിസ്ഥാനമുണ്ടായിരുന്നു. എന്നുമാത്രമല്ല, ബഹിര്‍ഗമനം വെട്ടിക്കുറയ്ക്കേണ്ടതിന്റെ സമയപരിധിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാരീസിലെത്തിയപ്പോള്‍ 'ചരിത്രപരമായ ഉത്തരവാദിത്തം'  എന്നത് അനക്സ്–1 രാഷ്ട്രങ്ങളുടെ തലയില്‍നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു; സിബിഡിആര്‍ തത്വങ്ങള്‍ ഫലത്തില്‍ അംഗീകരിച്ചെങ്കിലും. 
ഓരോ രാഷ്ട്രങ്ങളുടെയും സവിശേഷമായ വികസനപദ്ധതികളെ സംബന്ധിച്ചിടത്തോളം വളരെ അയഞ്ഞ നിലപാടാണ് പാരീസ് ഉടമ്പടിയുടെ ആര്‍ട്ടിക്കിള്‍ 13ല്‍ ഉള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ത്വരിത വികസനാവസ്ഥയിലുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം, ഹരിതഗൃഹവാത ബഹിര്‍ഗമനംപോലുള്ള വിഷയങ്ങളില്‍ അയഞ്ഞ നിലപാടുകള്‍ കൈക്കൊള്ളുന്നതുവഴി ബഹുവിധ പ്രത്യാഘാതങ്ങള്‍ ഉളവാക്കിയേക്കാം.
ഏറ്റവും പുതിയ കാലാവസ്ഥാ മോഡലുകള്‍ നല്‍കുന്ന സൂചനപ്രകാരം ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നതു തടയാന്‍ നടപടിയൊന്നും എടുക്കാത്തപക്ഷം കാലാവസ്ഥാ താപനിലയില്‍ ഉണ്ടാകുന്ന വര്‍ധന 4.80ര മുതല്‍ 50ര ആകും; ഇപ്പോഴുള്ള നയങ്ങള്‍ പിന്തുടര്‍ന്നാല്‍ 3.60ര വരെ ഉയരാം. പാരീസ് ഉടമ്പടി നടപ്പില്‍വരുത്തിയാല്‍ ഈ വര്‍ധന ഒരുപക്ഷേ 50ര താഴെ നിര്‍ത്താനായേക്കാം. എന്നാല്‍ ഉച്ചകോടി നിര്‍ദേശങ്ങളിലെ പഴുതുകള്‍ ഉപയോഗിച്ച് ഉടമ്പടിയിലെ തീരുമാനങ്ങളില്‍ വെള്ളംചേര്‍ക്കാനുള്ള ഉദ്യമങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കേണ്ടതാണ്.താപനിലനിയന്ത്രണവും ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളും
കാലാവസ്ഥാ ഉച്ചകോടിയില്‍ ഇന്ത്യന്‍ ഉള്‍പ്പെടെയുള്ള 189 രാഷ്ട്രങ്ങള്‍ തങ്ങളുടെ ഉദ്ദിഷ്ട ദേശീയ സുനിശ്ചിത സംഭാവന (കചഉഇ) സമര്‍പ്പിച്ചിരുന്നു. ഓരോ രാഷ്ട്രത്തിന്റെയും സാമ്പത്തിക–സാമൂഹിക, ഊര്‍ജ, ആരോഗ്യ ഭക്ഷ്യമേഖലകളില്‍ നിലനില്‍ക്കുന്ന സവിശേഷ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ഇവ തയ്യാറാക്കിയിട്ടുള്ളത്. 
à´ˆ മേഖലകളില്‍ ഓരോ രാഷ്ട്രവും താന്താങ്ങള്‍ ഉദ്ദേശിക്കുന്ന വികസനപദ്ധതികളുടെ വലുപ്പവും ദിശയും തങ്ങള്‍ സമര്‍പ്പിച്ച  ഐഎന്‍ഡിസികളിലൂടെ വ്യക്തമാക്കുന്നു. 
   യുഎന്‍എഫ്സിസി അംഗരാഷ്ട്രങ്ങള്‍  ഐപിസിസി അംഗീകൃത മാനദണ്ഡങ്ങളില്‍ അധിഷ്ഠിതമായ ഹരിതഗൃഹവാതക ബഹിര്‍മന വിവരങ്ങള്‍കൂടി തങ്ങള്‍ സമര്‍പ്പിക്കുന്ന ഐഎന്‍ഡിസിയില്‍ വ്യക്തമായി കാണിച്ചിരിക്കേണ്ടതാണെന്നുള്ള സുപ്രധാന തീരുമാനവും പാരീസ് ഉച്ചകോടിയില്‍ അംഗീകരിക്കപ്പെട്ടു. തന്നെയുമല്ല, ഇങ്ങിനെ സമര്‍പ്പിച്ച ഐഎന്‍ഡിസി  കര്‍മപരിപാടികള്‍ പരിശോധനയ്ക്കും വിധേയമാക്കേണ്ടതുണ്ട്. ഇപ്പോള്‍ സമര്‍പ്പിച്ച ഐഎന്‍ഡിസിയിലെ കര്‍മപരിപാടികള്‍ നടപ്പില്‍വരുത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര നിസാരമാകാനിടയില്ല. കാരണം, കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കേണ്ടിവരുമ്പോള്‍ സ്വാഭാവികമായും അത് ഇന്ത്യയെപ്പോലെ ത്വരിത–വികസന സ്തംഭനം ഉളവാക്കുമെന്നുള്ളത് തര്‍ക്കമറ്റ കാര്യമാണ്. തന്നെയുമല്ല, കാര്‍ബണ്‍ ബഹിര്‍ഗമനം സംബന്ധിച്ച കാര്യങ്ങളില്‍ നയരൂപീകരണം നടത്തേണ്ടത് കേന്ദ്രസര്‍ക്കാര്‍ തനിച്ചല്ല, മറിച്ച് സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണവും അനിവാര്യമാണ്. ഡചഎഇഇഇക്ക് സമര്‍പ്പിച്ച ഐഎന്‍ഡിസി കാര്യപരിപാടികളില്‍, കൃഷി, ജലവിഭവങ്ങള്‍, തീരദേശമേഖലാ വികസനം, ആരോഗ്യം, ദുരന്തനിവാരണം എന്നീ മേഖലകളിലെ നിക്ഷേപസാധ്യത പരമാവധി വര്‍ധിപ്പിക്കാനുള്ള നിര്‍ദേശമുണ്ട്. 2030ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനം 2005ലെ നിലവാരത്തെ അപേക്ഷിച്ച് 33 മുതല്‍ 35 ശതമാനംവരെ കുറയ്ക്കാനും തയ്യാറാണെന്നാണ്  ഇന്ത്യ വ്യക്തമാക്കിയത്. എന്നാല്‍ ഇപ്രകാരം ചെയ്യേണ്ടിവരുമ്പോള്‍ 2022 ഓടെ ബദല്‍ ഊര്‍ജമേഖലകള്‍ കണ്ടെത്തേണ്ടതുണ്ട്. 175 ഗിഗാവാട്ട് വരുന്ന പാരമ്പര്യേതര ഊര്‍ജസ്രോതസ്സുകള്‍ കണ്ടെത്തേണ്ട ബാധ്യത ഇന്ത്യക്കുണ്ട്. ഇതില്‍ 100 ഗിഗാവാട്ട് ദേശീയ സൌരോര്‍ജപദ്ധതിയില്‍നിന്ന് നേടാനാകും. ഇതിലേക്കായി ഊര്‍ജം, നിര്‍മാണം, ഗതാഗതം, ജലവിഭവം, കൃഷി–നഗരവികസനം എന്നിവയെ സംബന്ധിക്കുന്ന ഒരു ഏകീകൃത നയം ദേശീയതലത്തില്‍ രൂപപ്പെടുത്തേണ്ടതുണ്ട്.  ഇതൊക്കെ കണക്കിലെടുക്കാതെ ഇന്ത്യ 35 ശതമാനംവരെ കുറയ്ക്കാമെന്ന് ഉറപ്പുകൊടുത്തത് അമിത അമേരിക്കന്‍ വിധേയത്വമാണെന്ന് പരാതി ഉയരുകയും ചെയ്തു.

Related News