Loading ...

Home sports

കേരളത്തിന് വേണ്ടി ഉത്തപ്പ ഇറങ്ങുന്നു

കോഴിക്കോട് : ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിന്റെ സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരാനായി റോബിന്‍ ഉത്തപ്പ ഇറങ്ങുന്നു. ഇന്ത്യന്‍ ദേശീയ ടീമില്‍ അംഗമായ റോബിന്‍ ഉത്തപ്പ ഇന്ന് നടക്കുന്ന തിമ്മയ്യ ട്രോഫി ചതുര്‍ദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആണ് കേരളയ്ക്ക് വേണ്ടി പാഡണിയുന്നത്. കേരള ക്രിക്കറ്റ് ടീമിന്റെ പുതിയ സീസണ് വേണ്ടിയാണ് ഉത്തപ്പ കരാര്‍ ഒപ്പ് വെച്ചത്. കര്‍ണാടകക്കാരനായ ഉത്തപ്പ പാതി മലയാളി കൂടെയാണ്. കഴിഞ്ഞ ആഴ്ച ഇദ്ദേഹം കേരളാ ടീമിനൊപ്പം ചേര്‍ന്ന് പരിശീലനം ആരംഭിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ കളി പുറത്തെടുത്ത കേരളം രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സെമി ഫൈനല്‍ വരെ എത്തിയിരുന്നു. ഈ സീസണില്‍ ടീമിന്റെ പ്രതീക്ഷകള്‍ വാനോളമാണ്. റോബിന്‍ ഉത്തപ്പയെ പോലെയുള്ള കളിക്കാരില്‍ നിന്ന് ടീം ഒരുപാട് പ്രതീക്ഷിക്കുന്നുമുണ്ട്. ഹിമാചല്‍ പ്രദേശിനെതിരെയാണ് കേരളത്തിന്റെ ഇന്നത്തെ മത്സരം. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ മൂന്നാം കാലിയാണിത്. ആദ്യ കളി ജയിക്കുകയും രണ്ടാം കളിയില്‍ കര്‍ണാടകയോട് പരാജയപ്പെടുകയും ചെയ്ത കേരളത്തിന് മൂന്നാം കളി ജയിച്ചാലും നോക്ക്‌ഔട്ട് സാധ്യത കുറവാണ്.

Related News