Loading ...

Home National

ഒടുവില്‍ തിരുമാനം! വിശ്വാസ വോട്ടെടുപ്പ് 6 മണിക്ക് മുന്‍പെന്ന് സ്പീക്കര്‍,കുമാരസ്വാമിയും സമ്മതിച്ചു

ബെംഗളൂരു: നാല് നാള്‍ നീണ്ട് നിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര്‍ രമേശ് കുമാര്‍. ഇന്ന് വൈകീട്ട് 6 മണിക്കുള്ളില്‍ സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കര്‍ അറിയിച്ചതായി ദേശീയ മാധ്യമമായ സിഎന്‍എന്‍-ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. മുഖ്യമന്ത്രി എച്ചഡി കുമാരസ്വാമിയും കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരമായ്യയും വോട്ടെടുപ്പ് നടത്താന്‍ സമ്മതം മൂളിയെന്നും സ്പീക്കര്‍ വ്യക്തമാക്കി.
വ്യാഴാഴ്ചയാണ് സഭയില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ പ്രമേയത്തില്‍ വോട്ടെടുപ്പ് നടത്താത്തെ സര്‍ക്കാര്‍ ചര്‍ച്ച തുടരുകയായിരുന്നു. ചര്‍ച്ച നീണ്ടതോടെ ബിജെപി ഗവര്‍ണറോട് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെടുകയും വെള്ളിയാഴ്ച ഉച്ചയോടെ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണര്‍ അന്ത്യശാസനം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഗവര്‍ണര്‍ക്ക് ഇടപെടാന്‍ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി വെള്ളിയാഴ്ചയും സര്‍ക്കാര്‍ പ്രമേയത്തില്‍ ചര്‍ച്ച തുടര്‍ന്നു. ഇതോടെ ഗവര്‍ണര്‍ വെള്ളിയാഴ്ച വൈകീട്ട് വോട്ടെടുപ്പ് നടത്തണമെന്ന നിര്‍ദ്ദേശിച്ചെങ്കിലും സര്‍ക്കാര്‍ ആ നിര്‍ദ്ദേശവും തള്ളുകയായിരുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ സഭ അവധിയായതിനാല്‍ തിങ്കളാഴ്ച സഭ പുനരാരംഭിക്കുമ്ബോള്‍ മുംബൈയില്‍ തുടരുന്ന വിമതരെ മടക്കികൊണ്ടുവരാനാകുമെന്നായിരുന്നു സഖ്യത്തിന്‍റെ നിഗമനം. എന്നാല്‍ വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ എംഎല്‍എമാരെ ആരേയും ബന്ധപ്പെടാന്‍ ഇതുവരെ ഭരണകക്ഷിക്ക് സാധിച്ചിട്ടില്ല.

Related News