Loading ...

Home India

സൈനിക പരിശീലനം നടത്താന്‍ ധോണിക്ക് അനുമതി; കരസേനയുടെ പാരച്യൂട്ട് റെജിമെന്റില്‍ രണ്ട് മാസത്തെ പരിശീലനം

ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണി കരസേനയിലെ പാരച്യൂട്ട് റെജിമെന്റില്‍ രണ്ടുമാസം പരിശീലനം നടത്തും. ഇതിനുവേണ്ടിയുള്ള ധോണിയുടെ അപേക്ഷ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അംഗീകരിച്ചു. ജമ്മു കശ്മീരിലായിരിക്കും രണ്ടു മാസം ആര്‍മി പാരച്യൂട്ട് റെജിമെന്റ് ബറ്റാലിയനൊപ്പം ധോണി പരിശീലനം നടത്തുക. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണലാണ് ധോണി. സാധാരണ ഗതിയില്‍ ടെറിട്ടോറിയല്‍ ആര്‍മിക്കാരെ, കരസേനയുടെ ഓപ്പറേഷന്റെ ഭാഗമായുള്ള പരിശീലനങ്ങളില്‍ പങ്കെടുപ്പിക്കാറില്ലെന്ന് കരസേന വൃത്തങ്ങള്‍ സൂചിപ്പിച്ചു. ധോണിയുടെ അപേക്ഷ പ്രത്യേക കേസായി പരിഗണിച്ച്‌ കരസേന മേധാവി അനുമതി നല്‍കുകയായിരുന്നുവെന്നാണ് ആര്‍മി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സൈനിക സേവനത്തിന് പോകുന്നതിനാല്‍ ധോണിയെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല

Related News