Loading ...

Home National

കനത്ത മഴ; സംസ്ഥാനത്ത് മൂന്ന് മരണം, നാല് പേരെ കാണാതായി

തിരുവനന്തപുരം : കനത്ത മഴയില്‍ സംസഥാനത്ത് മൂന്ന് മരണങ്ങളും പലയിടത്തും വന്‍ നാശനഷ്ടങ്ങളും. നാല് പേരെ കാണാതാകുകയും ചെയ്തു. കുറച്ച്‌ നാള്‍ മാറി നിന്ന മഴ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്നപ്പോള്‍ കേരളത്തിലെ പല ജില്ലകളിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാകുന്നത്. കണ്ണൂര്‍, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ മൂന്ന് പേര്‍ക്കാണ് മഴക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നത്. തലശ്ശേരിയില്‍ വിദ്യാര്‍ത്ഥിയായ സീനോത്ത് മന്നത്താനത്ത് ബദ്‌റുല്‍ അദ്നാന്‍(17), തിരുവല്ല വള്ളംകുളം നന്നൂര്‍ സ്വദേശി ടി.വി.കോശി(54), പനയം ചോനംചിറ സ്വദേശി ദിലീപ്കുമാര്‍(54) എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ബദ്‌റുല്‍ അദ്നാന്‍ കുളത്തില്‍ മരിക്കുകയായിരുന്നു. ടി.വി.കോശി മണിമലയാറ്റില്‍ വീണുമരിച്ചപ്പോള്‍ ദിലീപ്കുമാര്‍ തെങ്ങ് വീണാണ് മരിച്ചത്. കോട്ടയത്തെ കിടങ്ങൂര്‍ ഭാഗത്തുള്ള ആളെയാണ് കാണാതായത്. കൊല്ലം നീണ്ടകരയില്‍ മീന്‍പിടിക്കാന്‍ പോയ വള്ളം കാറ്റില്‍പ്പെട്ട് തകര്‍ന്ന് മൂന്ന് തമിഴ്നാട് സ്വദേശികളെയും കാണാതായി. 23 വരെ കനത്ത മഴയ്ക്കാണ് സാധ്യത എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. കനത്ത മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ തന്നെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മല്‍സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പും പുറത്തുവിട്ടിട്ടുണ്ട്.

Related News