Loading ...

Home sports

ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: പി.വി.സിന്ധു സെമിയില്‍

ജക്കാര്‍ത്ത: ജപ്പാന്റെ മുന്‍ ലോകചാമ്ബ്യന്‍ നൊസൊമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി ഭാരതത്തിന്റെ പി.വി.സിന്ധു സെമിയില്‍ പ്രവേശിച്ചു. സ്്‌കോര്‍ :21-4,21-7. ടൂര്‍ണമെന്റില്‍ അഞ്ചാം സീഡായ സിന്ധു അതിശക്തമായ പ്രകടനമാണ് നൊസോമിക്കെതിരെ പുറത്തെടുത്തത്. വെറും 44 മിനിറ്റില്‍ എതിരാളിക്ക് ഒരവസരം പോലും നല്‍കാതെയാണ് സിന്ധു ജയം നേടിയത്. സെമിയില്‍ ചൈനയുടെ ചെന്‍ ഫീയാണ് എതിരാളി. അമേരിക്കയുടെ ബൈവന്‍ സാംഗിനെയാണ് ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്ക് ഫീ കീഴടക്കിയത്. കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പാണ് ചൈനയുടെ താരം.സിന്ധു കഴിഞ്ഞ തവണ ക്വാര്‍ട്ടറില്‍ മറ്റൊരു ചൈനീസ് താരമായ ഹീ ബിന്‍ജിയാവോയ്ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. മുന്‍പ് ചെന്‍ ഫീക്കെതിരെ കളിച്ച ഏഴ് മത്സരങ്ങളില്‍ നാലെണ്ണവും ജയിച്ചു എന്നത് ഇന്ത്യന്‍ താരത്തിന് മുന്‍തൂക്കം നല്‍കുന്നു.നിലവിലില്‍ സിന്ധു ലോക റാങ്കിംഗില്‍ 13-ാം സ്ഥാനത്താണ്.

Related News