Loading ...

Home India

ചന്ദ്രയാന്‍ രണ്ട് വിക്ഷേപണം: അവസാന ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ചന്ദ്രയാന്‍ രണ്ട് വിക്ഷേപണത്തിനുള്ള ഒരുക്കങ്ങള്‍ ശ്രീഹരിക്കോട്ടയില്‍ പുരോഗമിക്കുന്നു. തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് 2.43നാണ് വിക്ഷേപണം. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ നടക്കേണ്ടിയിരുന്ന വിക്ഷേപണം സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. ജിഎസ്‌എല്‍വി മാര്‍ക്ക് ത്രീയുടെ പ്രശ്നങ്ങള്‍ പരിഹരിച്ച്‌ വിക്ഷേപണം ഈ തിങ്കളാഴ്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു. വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട്ഡൗണ്‍ നാളെ തുടങ്ങും. ജിഎസ്‌എല്‍വി മാര്‍ക്ക് ത്രീയുടെ ക്രയോജനിക് ഘട്ടത്തിലുണ്ടായ ചോ‌ര്‍ച്ചയാണ് തിങ്കളാഴ്ച രാവിലെ 2.51 നടക്കേണ്ടിയിരുന്ന വിക്ഷേപണം മാറ്റിവയ്ക്കാന്‍ കാരണം. 2 മണിക്കൂറും 24 സെക്കന്റും ബാക്കി നില്‍ക്കെയാണ് കൗണ്ട് ഡൗണ്‍ നിര്‍ത്തിയത്. കൗണ്ട് ഡൗണ്‍ നിര്‍ത്തിയതിന് പിനന്നാലെ തന്നെ പരിശോധന തുടങ്ങി പ്രശ്നം കണ്ടെത്താന്‍ കഴിഞ്ഞു. ഇത് പെട്ടെന്ന് പരിഹരിക്കാന്‍ കഴിഞ്ഞതാണ് വിക്ഷേപണം കൂടുതല്‍ താമസിക്കാതെ നടത്താന്‍ സഹായകമായത്.

Related News