Loading ...

Home National

രാജ്‌നാഥ് സിംഗ് ഇന്ന് കാര്‍ഗിലില്‍

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ശനിയാഴ്ച കാര്‍ഗില്‍ സന്ദര്‍ശിക്കും.കാര്‍ഗില്‍ വിജയ് ദിവസിന്റെ ഭാഗമായാണ് കാര്‍ഗിലില്‍ പ്രതിരോധ മന്ത്രി എത്തുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ച ജവാന്മാര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കും. ഡല്‍ഹഹിയില്‍ നിന്നും ജമ്മു കാശ്മീര്‍ സന്ദര്‍ശനത്തിന് പുറപ്പെടുന്നു രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു. കാര്‍ഗില്‍ യുദ്ധ സ്മാരകങ്ങള്‍ സന്ദര്‍ശിക്കും. ഇതിനു പുറമെ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിക്കും. ജമ്മുകാശ്മീരിലെ സാംബയില്‍ ബസന്തറിലും കത്വാവയിലും നിര്‍മ്മിച്ചിരിക്കുന്ന രണ്ടു പാലങ്ങള്‍ രാജ്യത്തിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഗില്‍ യുദ്ധത്തിന്റെ 20ാം വാര്‍ഷികം ആഘോഷിക്കുന്ന വര്‍ഷമാണിത്.

Related News