Loading ...

Home India

പ്രധാനമന്ത്രി ഇടപെടുന്നു: രാജ്യത്തെ ഏറ്റവും ഉയരമുളള മാലിന്യ പര്‍വ്വതം ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ആഗോള വിദഗ്ദരുടെ സഹായം തേടി

ഡല്‍ഹിയിലെ ഗാസിപൂര്‍ ലാന്‍ഡ് ഫില്ലില്‍ രാജ്യത്തെ ഏറ്റവും ഉയരമുളള മാലിന്യ പര്‍വ്വതം ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ആഗോള വിദഗ്ദരുടെ സഹായം തേടാന്‍ ഒരുങ്ങി പ്രധാനമന്ത്രി. ഇതിനുളള സുപ്രധാന ചുവടു വയ്പ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും ഉണ്ടായെന്ന് റിപ്പോര്‍ട്ട്.മാലിന്യം മുഴുവന്‍ നീക്കം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 65 മീറ്റര്‍ ഉയരമുളള മാലിന്യക്കൂമ്ബാരം നീക്കം ചെയ്യാനും, 14 ദശലക്ഷം ടണ്‍ മിശ്രിത മാലിന്യങ്ങള്‍ ഊര്‍ജ്ജ സ്രോതസായി മാറ്റാനും കഴിയുമോ എന്ന കാര്യത്തിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഈ രണ്ട് കാര്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍ പ്രധാനമന്ത്രി ശാസ്ത്ര ഉപദേഷ്ടാവിനെ പി.എം.ഒ ചുമതലപ്പെടുത്തി. ഇതിനായി ശാസ്ത്ര സാങ്കേതിക ഇന്നവേഷന്‍ ഉപദേശക സമിതിയുടെ സഹായം തേടാനും ശാസ്ത്ര ഉപദേഷ്ടാവിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു പൈലറ്റ് പ്രൊജക്ടിനായി 18 മാസത്തെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. അതില്‍ ഗാസിപൂര്‍ ലാന്‍ഡ് ഫില്ലിനോട് ചേര്‍ന്നുളള സ്ഥലവും ഫണ്ടുകളും ഈ പദ്ധതി നടപ്പാക്കുന്നലര്‍ക്ക് നല്‍കും. കൂടുതല്‍ സാങ്കേതിക വിദ്യകള്‍ പരിഗണിക്കുന്നുണ്ട്. അതിന് മുന്‍പ് സാങ്കേതികമായി ഇത് പരിഹരിക്കുന്നത് എങ്ങനെയെന്ന് പഠിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഹരിതഗൃഹ ഉദ്യാനം സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട്. എന്നാല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളും ആഗോള പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നുവെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി.

Related News