Loading ...

Home celebrity

പുരസ്ക്കാരത്തിൽ സന്തോഷവും ദു:ഖവുമുണ്ടെന്ന് കെ.ആര്‍. മീര

കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് വാര്‍ത്തയെ സന്തോഷത്തോടെയും അതേസമയം, ദു:ഖത്തോടെയുമാണ് സ്വീകരിക്കുന്നതെന്ന് എഴുത്തുകാരി കെ.ആര്‍. മീര. രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതക്കും ഭരണകൂട ഭീകരതക്കുമെതിരെ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും അവാര്‍ഡുകള്‍ തിരിച്ചു നല്‍കിയും പദവികള്‍ രാജിവെച്ചും പ്രതിഷേധിക്കുന്ന ഒരു ഘട്ടത്തിലാണ് അവാര്‍ഡ്. ഇന്ത്യന്‍ സ്ത്രീയുടെ കണ്ണിലൂടെ ഭരണകൂട ഭീകരതയെ പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ച ആരാച്ചാര്‍ പോലെ ഒരു രചനക്ക് അവാര്‍ഡ് ലഭിച്ചതു കൊണ്ടാണ് ഒരേ സമയം സന്തോഷവും ദു$ഖവും അനുഭവപ്പെടുന്നത്. ഏറ്റവും ഒടുവിലെഴുതിയ ഭഗവാന്‍െറ മരണം എന്ന കഥയുടെ ഇംഗ്ളീഷ് പരിഭാഷ ‘കാരവനില്‍’ പ്രസിദ്ധീകരിച്ചത് കഴിഞ്ഞ ദിവസമാണ്. മതമൗലികവാദികളില്‍ നിന്ന് വധഭീഷണി നേരിടുന്ന ഡോ. കെ.എസ്. ഭഗവാന്‍ ആ കഥ കന്നടയിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ തയാറെടുക്കുന്ന സാഹചര്യത്തിലാണ് ഈ അവാര്‍ഡ് പ്രഖ്യാപനം. ആരാച്ചാരുടെ പരിഭാഷയായ ഹാങ് വുമണ്‍ ദക്ഷിണേഷ്യയിലെ മികച്ച കൃതിക്കുള്ള ഡി.എസ്.സി പുരസ്കാരത്തിന്‍െറ ചുരുക്കപ്പട്ടികയില്‍ സ്ഥാനം പിടിച്ചിരുന്നു. എഴുത്താണ് എന്‍െറ പ്രതിഷേധ മാര്‍ഗമെന്നും എഴുത്താണ് എന്‍െറ ആക്ടിവിസമെന്നും വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നതായി കെ.ആര്‍. മീര പറഞ്ഞു. ഭരണകൂട ഭീകരതക്കും അസഹിഷ്ണുതക്കുമെതിരെയുള്ള പോരാട്ടം ഇനിയും തുടരുമെന്നും പുരസ്കാര വിതരണ ചടങ്ങില്‍ പങ്കെടുക്കുമെന്നും കെ.ആര്‍. മീര വ്യക്തമാക്കി.

Related News