Loading ...

Home National

ഇന്ത്യയുടെ ആത്മാവിനെ ആര്‍ക്കും കീഴടക്കാനായിട്ടിലെന്ന് പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി: വരും വര്‍ഷങ്ങളില്‍ ഇന്ത്യ സാമ്ബത്തിക മേഖലയില്‍ വന്‍ കുതിപ്പ് നടത്തുമെന്നാണ് ആഗോള സാമ്ബത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.ഏകദേശം 2024 ഓടുകൂടി അഞ്ച് ട്രില്യണ്‍ യുഎസ് ഡോളര്‍ സമ്ബദ് വ്യവസ്ഥയിലേക്ക് ഇന്ത്യക്ക് എത്താനാകുന്നത് മുന്‍സര്‍ക്കാരുകള്‍ പാകിയ ശക്തമായ അടിത്തറ കൊണ്ടാണെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. 'ഫര്‍തറിങ് ഇന്ത്യ പ്രോമിസ്‌ ' എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാമ്ബത്തിക സാമൂഹിക സെക്ടറുകളുടെ പുരോഗമനം സ്വാതന്ത്ര്യാനന്തരമുള്ള ഇന്ത്യക്കാരുടെ പ്രവര്‍ത്തനഫലമായാണ്. പഞ്ചവത്സര പദ്ധതികളെ മാത്രമല്ല, പകരം ആസൂത്രണ കമ്മീഷനെയും അവഗണിക്കുകയായിരുന്നുവെന്നും അദ്ദേഹം മോദി സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് സംസാരിച്ചു. 'ഇന്ത്യ 2024ഓടുകൂടി 5 ട്രില്ല്യണ്‍ യുഎസ് ഡോളര്‍ സമ്ബദ് വ്യവസ്ഥയിലേക്ക് എത്തിച്ചേരുമെന്ന് ധനമന്ത്രിക്ക് പറയാന്‍ കഴിയുന്നത് മുന്‍കാല സര്‍ക്കാരുകള്‍ പാകിയ ശക്തമായ അടിത്തറയെ തുടര്‍ന്നാണ്. ബ്രിട്ടീഷുകാരല്ല, പകരം സ്വാതന്ത്ര്യം നേടിയ അന്നമുതലുള്ള ഇന്ത്യക്കാരായിരുന്നു അതിനായി പ്രയത്‌നിച്ചത്' .സമ്ബദ് വ്യവസ്ഥയ്ക്കും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയാണ് പഞ്ചവത്സര പദ്ധതി ആവിഷ്‌കരിച്ചത്. ഈ പദ്ധതികള്‍ മുന്നില്‍ കണ്ടു കൊണ്ടാണ് അതിനായി പണം നീക്കിവെച്ചതെന്നും പ്രണബ് മുഖര്‍ജി പ്രസംഗത്തിനിടെ പറഞ്ഞു. 'കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ മാത്രമല്ല കോണ്‍ഗ്രസ്സേതര സര്‍ക്കാരുകളും ഇന്ത്യയുടെ വികസനത്തില്‍ വലിയൊരു പങ്കുവഹിച്ചു. മംഗള്‍യാന്‍ മാജിക്കു കൊണ്ട് യാഥാര്‍ഥ്യമായതല്ല. അതിനായി സ്വീകരിച്ച സുസ്ഥിര പ്രയത്‌നങ്ങളിലൂടെ സാര്‍ഥകമായതാണ്. ഇന്ത്യയെ പലതവണയായി കീഴടക്കാനായിട്ടുണ്ട്. പക്ഷെ ഇന്ത്യയുടെ ആത്മാവിനെ കീഴടക്കാനായിട്ടില്ല. ഓരോ കീഴടക്കലിനെയും അതിജീവിച്ച്‌ ഇന്ത്യ ഉയര്‍ത്തെഴുന്നേറ്റിട്ടുണ്ട്', പ്രണബ് മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.

Related News