Loading ...

Home sports

ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ അംഗമായി ഇനി സച്ചിനും

ലണ്ടന്‍∙ ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി. ദക്ഷിണാഫ്രിക്കന്‍ താരം അലന്‍ ഡൊണാള്‍ഡ്, രണ്ടു തവണ വനിതാ ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ ടീമില്‍ അംഗമായിരുന്ന കാതറിന്‍ ഫിറ്റ്സ്പാട്രിക്ക് എന്നിവരെയും സച്ചിനൊപ്പം ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി. ലോക ക്രിക്കറ്റില്‍ ചരിത്രം കുറിച്ച പുരുഷ, വനിതാ താരങ്ങളെ ഉള്‍പ്പെടുത്തി 2009 ജനുവരിയിലാണ് ഐസിസി ഹാള്‍ ഓഫ് ഫെയിം ഏര്‍പ്പെടുത്തിയത്. ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് സച്ചിന്‍. രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, കപില്‍ ദേവ്, ബിഷന്‍ സിങ് ബേദി, സുനില്‍ ഗാവസ്കര്‍ എന്നിവരാണ് സച്ചിനു മുന്‍പ് ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച ഇന്ത്യക്കാര്‍.

Related News