Loading ...

Home sports

വിന്‍ഡീസ് പര്യടനം ; ഇന്ത്യന്‍ ടീം പ്രഖ്യാപനം മാറ്റി

വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ വാര്‍ത്തകള്‍. എന്നാല്‍ ഇന്ന് നടത്താനിരുന്ന ടീം പ്രഖ്യാപനം വരുന്ന ഞായറാഴ്ച്ചത്തേക്ക് മാറ്റിയിരിക്കുകയാണ് ബിസിസിഐ. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഇക്കാര്യം ബിസിസിഐ അധികൃതര്‍ പുറത്ത് വിട്ടത്. സുപ്രീംകോടതി നിയമിച്ച കമ്മറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിന്റെ ഇടപെടലാണ് സെലക്ഷന്‍ പ്രഖ്യാപനം രണ്ട് ദിവസം നീളാന്‍ കാരണം. എന്നാല്‍ ഞായറാഴ്ച ടീം പ്രഖ്യാപനം ഉണ്ടാകുമെന്ന് ഉറപ്പാണ്. മൂന്ന് വീതം ഏകദിന, ടി20 മത്സരങ്ങളും, 2 ടെസ്റ്റ് മത്സരങ്ങളുമാണ് വിന്‍ഡീസില്‍ ഇന്ത്യ കളിക്കുക. ഈ മൂന്ന് പരമ്ബരകള്‍ക്കുമുള്ള ടീമിനെ ഒരുമിച്ച്‌ സെലക്ടര്‍മാര്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. വിരാട് കോഹ്ലി മൂന്ന് ഫോര്‍മ്മാറ്റുകളിലും ടീമിലുണ്ടാകുമെന്നും, ശുഭ്മാന്‍ ഗില്ലിനെപ്പോലുള്ള യുവതാരങ്ങള്‍ക്ക് ടീമില്‍ അവസരം ലഭിക്കുമെന്നുമാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍.

Related News