Loading ...

Home Kerala

അഖിലേന്ത്യാ റാങ്കിംഗില്‍ കൂപ്പു കുത്തി കേരള കാര്‍ഷിക സര്‍വകലാശാല

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ റാങ്ക് വീണ്ടും താഴേക്ക്. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ പ്രസിദ്ധീകരിച്ച രാജ്യത്തെ കാര്‍ഷിക സര്‍വ്വകലാശാലകളുടെ റാങ്കിംഗ് പട്ടികയില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ സ്ഥാനം വീണ്ടും താഴേക്കു പോയി. പട്ടികയില്‍ മുപ്പത്തിനാലാമതാണ് 2018-ല്‍ കാര്‍ഷിക സര്‍വ്വകലാശായുടെ സ്ഥാനം. 2017-ല്‍ ഇരുപത്തിയാറാമതും 2016-ല്‍ പതിനാലാമതുമായിരുന്നു പട്ടികയില്‍ കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ റാങ്ക്. മൂന്നു വര്‍ഷമായി സ്ഥിരം വൈസ് ചാന്‍സലറില്ലാതെ ഭരണം നടക്കുന്ന കേരളാ വെറ്ററിനറി സര്‍വ്വകലാശാലയുടെ റാങ്ക് 29 ആണ്. പട്ടികയില്‍ കര്‍ണാലിലെ ദേശീയ ക്ഷീര ഗവേഷണ സ്ഥാപനം ഒന്നാം സ്ഥാനത്തും ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ സ്ഥാപനം രണ്ടാം സ്ഥാനത്തും പന്ത് നഗര്‍ കാര്‍ഷിക സര്‍വകലാശാല മൂന്നാം സ്ഥാനത്തുമുണ്ട്. സീനിയോറിറ്റിയും യോഗ്യതയും നോക്കാതെ സി.പി.എമ്മിന്റെയും സി.പി.ഐ യുടെയും ജൂനിയറായ സംഘടനാ നേതാക്കന്മാരെ സുപ്രധാന തസ്തികകളില്‍ നിയമിച്ചു നടത്തുന്ന ഇന്‍ ചാര്‍ജ് ഭരണമാണ് എല്‍.ഡി.എഫ് ഭരണകാലത്ത് കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ദേശീയ റാങ്ക് തുടര്‍ച്ചയായി താഴോട്ടു പോകാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്.

Related News