Loading ...

Home USA

രണ്ടാമൂഴം തേടി ട്രംപിന്റെ പോര്‍വിളി

സ്ഥാനമേല്‍ക്കുന്നതിനു മുന്‍പു തന്നെ ഇറാന്‍ ആണവക്കരാര്‍ സംബന്ധിച്ച്‌ തന്റെ എതിര്‍പ്പ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. മുന്‍ഗാമി ബറാക് ഒബാമയുടെ താത്പര്യപ്രകാരം നടപ്പാക്കിയ 2015ലെ ഇറാന്‍ അണവക്കരാറില്‍ നിന്നു താന്‍ പിന്‍മാറുമെന്നു തറപ്പിച്ചു പറയുകയും ചെയ്തു.
2020ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ ട്രംപ് പശ്ചിമേഷ്യയില്‍ കടുത്ത നിലപാടുകളിലേക്കു തിരിയാനും സാദ്ധ്യതയുണ്ട്. മദ്ധ്യപൂര്‍വദേശത്തു വരാനിരിക്കുന്ന സംഘര്‍ഷത്തിന്റെ സൂചന മാത്രമാണ് ട്രംപിന്റെ നടപടികള്‍. 1980ന് ശേഷം ഒരിക്കല്‍ മാത്രമാണ് നിലവിലെ പ്രസിഡന്റിന് രണ്ടാമൂഴം ലഭിക്കാതെ പോയത്. പാശ്ചാത്യ രാജ്യങ്ങള്‍ ദീര്‍ഘകാലമായി ഇറാനുമായി ആണവ ഉപയോഗം സംബന്ധിച്ചു തര്‍ക്കം നിലനിന്നിരുന്നു. ബറാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് യുഎന്നില്‍ സ്ഥിരാംഗങ്ങളായ അഞ്ചു രാജ്യങ്ങള്‍ക്കൊപ്പം ജര്‍മനിയും സംയുക്തമായി ഇറാനുമായി 2015 ജൂലായ് 14ന് ആണവ കരാറില്‍ ഒപ്പുവച്ചു. കരാര്‍ പ്രകാരം വൈദ്യുതി ഉല്‍പ്പാദനത്തിന് ആവശ്യമായ സമ്ബുഷ്ട യുറേനിയം മാത്രമേ ഇറാന്‍ സൂക്ഷിക്കാന്‍ പാടുള്ളു. മിച്ചമുള്ള സമ്ബുഷ്ട യുറേനിയം അണ്വായുധമുണ്ടാക്കാന്‍ ഇറാന്‍ ഉപയോഗിക്കുന്നതിനായിരുന്നു വിലക്ക്. കരാറിനെ തുടര്‍ന്നു രാജ്യാന്തര ഉപരോധം പിന്‍വലിക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം മേയില്‍ കരാറില്‍ നിന്നു പിന്മാറാന്‍ ട്രംപ് ഭരണകൂടം തീരുമാനമെടുത്തതോടെ ഗള്‍ഫ് മേഖലയില്‍ താല്‍ക്കാലികമായി നിലനിന്നിരുന്ന സമാധന അന്തരീക്ഷത്തിനു വിരാമമായി. ഇറാനു മേല്‍ ശക്തമായ സാമ്ബത്തിക ഉപരോധവുമായി അമേരിക്ക യുഎസ് രംഗത്തെത്തി. ഇറാന്റെ എണ്ണ വാങ്ങുന്ന വിദേശ കമ്ബനികള്‍ക്കും അവര്‍ വിലക്കേര്‍പ്പെടുത്തി.
ഇറാന്റെ എണ്ണ കയറ്റുമതിക്കു അമേരിക്ക തടസം നിന്നാല്‍ ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ എണ്ണകപ്പലുകളെ അനുവദിക്കില്ലെന്ന ഇറാന്റെ ഭീഷണി ശരി വയ്ക്കുതായിരുന്നു കഴിഞ്ഞ മാസങ്ങളിലെ സംഭവങ്ങള്‍. അമേരിക്ക, സൗദി, യുഎഇ തുടങ്ങിയ രാജ്യങ്ങളുടെ എണ്ണക്കപ്പലുകള്‍ ഇറാന്‍ അക്രമിച്ചു. യുഎസിന്റെ ചാരവിമാനം വെടി വച്ചിട്ടതോടെ സംഘര്‍ഷാവസ്ഥയ്ക്കു തീവ്രതയേറി. തിരിച്ചടിക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നീക്കം അവസാന നിമിഷം ഉപേക്ഷിച്ചതോടെയാണ് മേഖലയില്‍ വലിയ സംഘര്‍ഷം ഒഴിവാക്കപ്പെട്ടത്. ഇറാന്റെയും ട്രംപിന്റെയും നിലപാടുകള്‍ അമേരിക്കയുടെ മൂന്നാം ഗള്‍ഫ് യുദ്ധത്തിലേക്കു കാര്യങ്ങളെത്തിക്കും.
രാജ്യാന്തര ക്രൂഡോയില്‍ നീക്കത്തിന്റെ 20 ശതമാനം ഹോര്‍മുസ് കടലിടുക്കു വഴിയാണ്. പേര്‍ഷ്യന്‍ ഗള്‍ഫില്‍ നിന്ന് പുറംലോകത്തേക്കു ചരക്കുനീക്കം നടത്തണമെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് കടക്കണം. ഭൂമിശാസ്ത്രപരമായി ഇറാന് ഈ മേഖലയിലുള്ള മേല്‍ക്കൈ കുവൈത്ത്, ബഹ്‌റൈന്‍, ഖത്തര്‍, യുഎഇ, സൗദി എന്നീ രാജ്യങ്ങളുടെ എണ്ണ കയറ്റുമതിയെ ബാധിക്കും. ഇതില്‍ സൗദി ഒഴികെയുള്ള രാജ്യങ്ങള്‍ ചരക്കുനീക്കത്തിനു പൂര്‍ണമായി ആശ്രയിക്കു പാതയെ പ്രത്യേകതയും ഹോര്‍മുസിനുണ്ട്.
ക്രൂഡോയില്‍ ഉല്‍പാദനത്തില്‍ ആറാം സ്്ഥാനമാണ് ഇറാന്. പ്രതിവര്‍ഷം 220 ദശലക്ഷം ടണ്ണാണ് ഉല്‍പാദനം. ദിവസം 47 ലക്ഷം ബാരലാണ് ഇറാന്‍ വിപണിയില്‍ ഇറക്കുന്നത്. അമേരിക്ക, സൗദി, റഷ്യ, കാനഡ, ഇറാഖ് എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഉല്‍പാദനത്തില്‍ ഇറാനു മുന്നിലുള്ളത്.
ഇന്ത്യയുമായി പരമ്ബരാഗതമായി നല്ല ബന്ധം സൂക്ഷിക്കുന്ന രാജ്യമാണ് ഇറാന്‍. ഇറാനില്‍ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അതു കൊണ്ടു തന്നെ ഇരു രാജ്യങ്ങളുമായി തന്ത്രപരമായ നയതന്ത്രബന്ധം കാത്തുപോകുന്നു. ഇന്ത്യയ്ക്കുമേലുള്ള അമേരിക്കന്‍ സമ്മര്‍ദം ഇറാന്റെ എണ്ണ കയറ്റുമതിയെയും ബാധിക്കും.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി അധികാരത്തിലിരുന്ന കഴിഞ്ഞ രണ്ടു തവണയും അമേരിക്കന്‍ ഇടപെടല്‍ പശ്ചിമേഷ്യയില്‍ യുദ്ധത്തിനു കാരണമായി. ഇറാഖ് അധിനിവേശത്തില്‍ നിന്നു കുവൈത്തിനെ മോചിപ്പിക്കാന്‍ ജോര്‍ജ് ബുഷ് സീനിയര്‍ 1990-91 കാലത്ത് ഇടപെട്ടു. 2000ത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തി. തൊട്ടു പിന്നാലെ 2003ല്‍ രണ്ടാം പേര്‍ഷ്യന്‍ ഗള്‍ഫ് യുദ്ധത്തിനു വഴിതെളിഞ്ഞു. ജോര്‍ജ് ഡബ്ല്യു. ബുഷിന്റെ ഭരണത്തില്‍ വീണ്ടും ഗള്‍ഫ് യുദ്ധഭൂമിയായി. സമാനമായ സാഹചര്യമാണോ ട്രംപും ഒരുക്കുന്നതെന്നാണ് ലോകം ഉറ്റുനോക്കുത്.

Related News