Loading ...

Home National

ബ്രിക്സ് മന്ത്രിതല യോഗത്തില്‍ പങ്കെടുക്കാന്‍ വിദേശകാര്യവകുപ്പ് മന്ത്രി എസ് ജയശങ്കര്‍ അടുത്തയാഴ്ച ബ്രസീലിലേക്ക്

ഡല്‍ഹി: ജൂലൈ 25,26 തീയതികളില്‍ റിയോ ഡി ജനീറോയില്‍ നടക്കുന്ന ബ്രിക്സ് മന്ത്രിതല യോഗത്തില്‍ ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കര്‍ പങ്കെടുക്കും. മെയ് മാസത്തില്‍ ചുമതലയേറ്റശേഷം ആദ്യമായാണ് ജയശങ്കര്‍ ബ്രിക്സ് യോഗത്തില്‍ പങ്കെടുക്കുന്നത്. ബ്രിക്സ് വിദേശകാര്യ മന്ത്രിമാര്‍ പ്രതിവര്‍ഷം രണ്ട് തവണ യോഗം ചേരാറുണ്ട്. ജപ്പാനിലെ ഒസാകയില്‍ കഴിഞ്ഞ മാസം നടന്ന ജി20 ഉച്ചകോടിയില്‍ ബ്രിക്സ് നേതാക്കള്‍ അനൗദ്യോഗിക ചര്‍ച്ച നടത്തിയിരുന്നു. ഈ വര്‍ഷം നവംബറില്‍ നടക്കുന്ന ബ്രിക്സ് രാഷ്ട്രത്തലവന്മാരുടെ യോഗത്തിന് മുന്നോടിയായുള്ള സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനോടൊപ്പം വിവിധ വിഷയങ്ങളും യോഗത്തില്‍ അദ്ദേഹം ചര്‍ച്ച ചെയ്യും. 'ബ്രിക്സ് രാഷ്ട്രങ്ങളുമായുള്ള ബന്ധം എപ്പോഴും മികച്ച രീതിയില്‍ കാത്ത് സൂക്ഷിക്കാന്‍ ഇന്ത്യ ശ്രമിക്കാറുണ്ട്. പരസ്പര സഹകരണത്തിലൂടെ ലോകത്തിലെ മികച്ച കൂട്ടായ്മയായി ഉയര്‍ന്നുവരുന്ന ബ്രിക്സിന് ഇന്ത്യ എന്നും മികച്ച പരിഗണനയാണ് നല്‍കുന്നത്.' വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Related News