Loading ...

Home Business

ഐ ഫോണിന്റെ വില ഇന്ത്യയില്‍ പകുതിയായി കുറഞ്ഞു.

ഇന്ത്യന്‍ വിപണിയില്‍ ഐ ഫോണിന്റെ വില പകുതിയായി കുറഞ്ഞു. ഐ ഫോണ്‍ 5 എസിന്റെ വിലയാണ് പകുതിയായി കുറഞ്ഞത്. മൂന്ന് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ആപ്പിള്‍ ഫോണിന്റെ വില കുറയ്ക്കുന്നത്. ദീപാവലിക്ക് ശേഷം ആപ്പിള്‍ ഫോണുകളുടെ വില്‍പ്പന കുറഞ്ഞ കുറഞ്ഞ സാഹചര്യത്തിലാണ് വില കുറയ്ക്കാന്‍ ആപ്പിള്‍ നിര്‍ബന്ധിതരായത്.പുതിയ വില അനുസരിച്ച് ആപ്പിള്‍ ഐ ഫോണ്‍ 5എസിന് ഏറ്റവും കുറഞ്ഞ വില 24,999 രൂപയാണ്. സെപ്റ്റംബറില്‍ ഐ ഫോണ്‍ 5 എസിന് 44,500 രൂപയായിരുന്നു വില. ഇന്ത്യയില്‍ ആപ്പിളിന്റെ ഏറ്റവും വില്‍പ്പനയുള്ള മോഡലാണ് ഐ ഫോണ്‍ 5 എസ്. ഇന്ത്യയില്‍ ആകെ വില്‍ക്കുന്ന ഐ ഫോനുകളില്‍ അമ്പത് ശതമാനവും 5 എസാണ്.ഡിസംബര്‍ വിപണി കൂടി ലക്ഷ്യമിട്ടാണ് വില കുറയ്ക്കാന്‍ ആപ്പിള്‍ തീരുമാനിച്ചത്. ആഗോളതലത്തില്‍ ആപ്പിള്‍ ഫോണുകള്‍ക്ക് ഏറ്റവും വില്‍പ്പനയുള്ള കാലയളവാണ് ഡിസംബര്‍. ഇതിന് മുമ്പ് ഒക്‌ടോബറില്‍ ദസറയ്ക്ക് മുന്നോടിയായും നവംബറില്‍ ദീപാവലിക്ക് മുന്നോടിയായുമാണ് വില ആപ്പിള്‍ ഫോണുകള്‍ക്ക് വില കുറച്ചത്.

Related News