Loading ...

Home sports

വെസ്റ്റിന്‍ഡീസ് പരമ്ബരയില്‍ വിരാട് കോഹ്‌ലി കളിക്കും

ലോകകപ്പിന് ശേഷം നടക്കുന്ന ഇന്ത്യയുടെ ആദ്യ പരമ്ബരയായ വെസ്റ്റിന്‍ഡീസ് പരമ്ബരയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി കളിക്കും. നേരത്തെ ടെസ്റ്റ് പരമ്ബരയില്‍ മാത്രമാണ് കോഹ്‌ലി കളിക്കുകയെന്നും ഏകദിന പരമ്ബരയിലും ടി20യിലും താരത്തിന് വിശ്രമം അനുവദിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വെസ്റ്റിന്‍ഡീസിനെതിരായ പരമ്ബരയിലെ മുഴുവന്‍ മത്സരങ്ങളിലും കളിക്കാന്‍ താരം തയ്യാറാണെന്ന് സെലക്ടര്‍മാരെ കോഹ്‌ലി അറിയിച്ചിട്ടുണ്ട്. അതെ സമയം വെറ്ററന്‍ താരം മഹേന്ദ്ര സിങ് ധോണി, ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറ, ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ട്യ എന്നിവര്‍ക്ക് വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ട്. ബുംറ വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്. ഓഗസ്റ്റ് 3 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെ നീണ്ടു നില്‍ക്കുന്ന പരമ്ബരയില്‍ ഇന്ത്യ മൂന്ന് ടി20 മത്സരങ്ങളും 3 ഏകദിന മത്സരങ്ങളും 2 ടെസ്റ്റ് മത്സരങ്ങളും കളിക്കും.

Related News