Loading ...

Home National

സിദ്ദു മന്ത്രിസ്ഥാനം രാജിവച്ചു

ന്യൂ​ഡ​ല്‍​ഹി: പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ക്യാ​പ്റ്റ​ന്‍ അ​മ​രീ​ന്ദ​ര്‍ സിം​ഗു​മാ​യി ഇ​ട​ഞ്ഞ് പ്ര​മു​ഖ നേ​താ​വ് ന​വ​ജ്യോ​ത് സിം​ഗ് സി​ദ്ദു മ​ന്ത്രി​സ​ഭ​യി​ല്‍ നി​ന്നു രാ​ജി​വ​ച്ചു. പ​ഞ്ചാ​ബ് മ​ന്ത്രി​സ​ഭ​യി​ല്‍ പു​നഃ​സം​ഘ​ട​ന ന​ട​ത്തി​യ​തി​നു ശേ​ഷം പു​തി​യ വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യേ​റ്റെ​ടു​ക്കാ​തി​രു​ന്ന സി​ദ്ദു രാ​ജി​വ​ച്ച കാ​ര്യം ഇ​ന്ന​ലെ ട്വി​റ്റ​റി​ലൂ​ടെ പു​റ​ത്തു​വി​ടു​ക​യാ​യി​രു​ന്നു. കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ന​ല്‍​കി​യ ക​ത്ത് ജൂ​ണ്‍ ആ​റി​നാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ര്‍ സിം​ഗു​മാ​യി ഇ​ട​ഞ്ഞ സി​ദ്ദു​വി​നെ ക​ഴി​ഞ്ഞ മാ​സം ന​ട​ത്തി​യ മ​ന്ത്രി​സ​ഭാപു​നഃ​സം​ഘ​ട​ന​യി​ല്‍ അ​പ്ര​ധാ​ന വ​കു​പ്പു​ക​ളി​ലേ​ക്കു മാ​റ്റി​യി​രു​ന്നു. ടൂ​റി​സം, സാം​സ്കാ​രി​കം, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന സി​ദ്ദു​വി​നെ ഉൗ​ര്‍​ജം, പാ​ര​ന്പ​ര്യേ​ത​ര ഉൗ​ര്‍​ജം എ​ന്നീ വ​കു​പ്പു​ക​ളു​ടെ ചു​മ​ത​ല​യി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്.

പു​തി​യ വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യേ​റ്റെ​ടു​ക്കാ​തി​രു​ന്ന സി​ദ്ദു, മു​ഖ്യ​മ​ന്ത്രി വി​ളി​ച്ചുചേ​ര്‍​ത്ത പ​ല യോ​ഗ​ങ്ങ​ളി​ല്‍ നി​ന്നു വി​ട്ടു​നി​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സിദ്ദു​വി​ന്‍റെ ഭാ​ര്യ​യ്ക്ക് സീ​റ്റ് ന​ല്‍​കാ​ത്ത​തി​നെത്തു​ട​ര്‍​ന്നാ​ണു ഭി​ന്ന​ത​ രൂക്ഷ മായത്.

Related News