Loading ...

Home National

സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത; എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത. മുന്നറിയിപ്പിനെ തുടര്‍ന്ന് മുന്കരുതലിന്റെ ഭാഗമായി എറണാകുളം ഇടുക്കി ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ വ്യാഴാഴ്ച ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങളും, മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. എറണാകുളം ,ഇടുക്കി - 14 /7/ 2019, ഇടുക്കി - 15 /7/ 2019, മലപ്പുറം - 16 /7/ 2019, ഇടുക്കി, മലപ്പുറം - 17 /7/ 2019 പത്തനംതിട്ട ,കോട്ടയം ,എറണാകുളം,തൃശൂര്‍,മലപ്പുറം ,കണ്ണൂര്‍ - 18 /7/ 2019 എന്നീ ദിവസങ്ങളിലാണ് യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മഴയുടെ തോത് കൃത്യമായി നിരീക്ഷിക്കാനും നിര്‍ദേശം നല്‍കി.

Related News