Loading ...

Home sports

ഒടുവില്‍ കിരീടം യുനിയന്‍ ജാക്കിന്; മത്സരം ടൈ, സൂപ്പര്‍ ഓവറും ടൈ

ലോഡ്‌സ്: ലോകക്രിക്കറ്റിന് പുതിയ കിരീടാവകാശികളായി ഇംഗ്ലണ്ട്. ത്രസിപ്പിക്കുന്ന മത്സരത്തില്‍ ബൗണ്ടറികളുടെ എണ്ണ കണക്കിലാണ് ഇംഗ്ലണ്ട് കിരീടം ചൂടിയത്. കിവീസ് ഉയര്‍ത്തിയ 242 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ 241 റണ്‍സിന് പുറത്തായതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ട്രെന്റ് ബോള്‍ട്ടിന്റെ ഓവറില്‍ 15 റണ്‍സാണ് നേടിയത്. കിരീടത്തിലേക്ക് 16 റണ്‍സിന്റെ മാത്രം ദൂരവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ കിവീസും ആകെയുള്ള ഒരോവറില്‍ 15 റണ്‍സ് നേടിയതോടെയാണ് ബൗണ്ടറികളുടെ എണ്ണക്കണക്കില്‍ ക്രിക്കറ്റിന്റെ തറവാട്ടിലേക്ക് ലോകകിരീടം ആദ്യമായെത്തുന്നത്. à´²àµ‹à´•à´•à´ªàµà´ªàµ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഫൈനല്‍ സൂപ്പര്‍ഓവറിലേക്ക് നീളുന്നത്. ഒടുവില്‍ അത് സൂപ്പര്‍ ഓവറും കടന്ന് ബൗണ്ടറികളുടെ എണ്ണക്കണക്കിലേക്കും എത്തപ്പെട്ടു. 50 ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്റ്് 12 ഫോറും രണ്ട് സിക്‌സുമാണ് നേടിയത്. അതേസമയം രണ്ടാമത് ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 22 ഫോറും രണ്ട് സിക്‌സുമാണ് നേടിയത്. ലോകകപ്പ് ഫൈനലുകളുടെ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ മത്സരത്തിനാണ് ലോഡ്‌സ് സാക്ഷ്യം വഹിച്ചത്. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 241 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 86 റണ്‍സെടുക്കുന്നതിനിടെ അവരുടെ നാല് മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ പവലിയനില്‍ തിരികെയെത്തിയിരുന്നു.

Related News