Loading ...

Home health

പ്രമേഹം പ്ര ധാനംപ്രാതല്‍ by അനു മാത്യു

ആരോഗ്യപൂര്‍ണമായ ഭക്ഷണരീതിയുടെ തുടക്കം പ്രാതല്‍ ഭക്ഷണത്തിലൂടെയാണ്  (Healthy eating begins with Breakfast) എന്ന à´ˆ വാക്കുകള്‍ 2015ലെ പ്രമേഹദിന സന്ദേശമായി തെരഞ്ഞെടുത്തതിന്റെ പ്രാധാന്യം നാം വേണ്ടതുപോലെ ഉള്‍ക്കൊള്ളുന്നുണ്ടോ? 
കേരളത്തില്‍ പ്രമേഹരോഗികളുടെ എണ്ണം ന്യൂനപക്ഷത്തില്‍നിന്നു ഭൂരിപക്ഷത്തിലേക്ക് ഓരോ വര്‍ഷം കഴിയുന്തോറും കുതിച്ചുകൊണ്ടിരിക്കുകയാണ്. കേരള ജനസംഖ്യയിലെ ഏകദേശം 35–40 ലക്ഷത്തോളം പേര്‍ പ്രമേഹരോഗികളാണ്. അതിനൊപ്പംതന്നെ എണ്ണം പ്രമേഹ പൂര്‍വാവസ്ഥയിലുള്ളവരും എത്തുന്നു. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് 2030 ആവുമ്പോള്‍ ലോകത്തിലെ അഞ്ച് പ്രമേഹരോഗികളില്‍ ഒരാള്‍ ഇന്ത്യക്കാരനാകും എന്നാണ്. 
ഒരു സുപ്രഭാതത്തില്‍ പൊട്ടിപ്പുറപ്പെട്ട് പടര്‍ന്നുപിടിച്ച രോഗമല്ല പ്രമേഹം. നമ്മുടെ തെറ്റായ ഭക്ഷണരീതികളും, ജീവിതശൈലികൊണ്ടും ദിവസങ്ങളും, വര്‍ഷങ്ങളുംകൊണ്ട് നേടിയെടുത്ത ഒരു അവസ്ഥയാണ് പ്രമേഹം. പഴയകാലത്ത് പ്രമേഹം പ്രായമായവരില്‍ത്തന്നെ ചുരുക്കം ചിലര്‍ക്കു മാത്രമായിരുന്നു. എന്നാല്‍ ഇന്ന് ചെറുപ്പക്കാരോടുപോലും 'ചായയില്‍ മധുരം ചേര്‍ക്കാമോ?'എന്ന് ചോദിക്കേണ്ട അവസ്ഥയിലാണ് നാം എത്തിയിരിക്കുന്നു.
താളംതെറ്റിയ  ഭക്ഷണരീതി, ജീവിതരീതി!
കേരളത്തിലെ കാലാവസ്ഥയ്ക്കും, ഭൂപ്രകൃതിക്കും ചേര്‍ന്നൊരു ഭക്ഷണരീതി നമുക്ക് സ്വന്തമായുണ്ടായിരുന്നു. അന്ന് രോഗികളുടെ എണ്ണവും ആശുപത്രികളുടെ എണ്ണവും കുറവായിരുന്നു. സ്വന്തമായി വളര്‍ത്തിയെടുത്ത നെല്ലും പച്ചക്കറികളും ഉപയോഗിക്കുന്നതില്‍ അഭിമാനിക്കുന്നവരായിരുന്നു നാം. 
എന്നാല്‍ വൈകുന്നേരങ്ങളില്‍ ഭക്ഷണശാലകളിലെ തിരക്കു കാണുമ്പോള്‍  മലയാളി പാചകംചെയ്യാന്‍ മറന്നുപോയോ എന്ന് സംശയിക്കുന്ന സ്ഥിതിയാണിന്ന്. കൂണുകള്‍പോലെ മുളച്ചുവരുന്ന ഫാസ്റ്റ്ഫുഡ് കടകളും, ബേക്കറികളും, പാശ്ചാത്യരാജ്യങ്ങളില്‍ മാത്രം കണ്ടുവരുന്ന ഭക്ഷണശാലകളും ഇന്ന് നമുക്ക് സ്വന്തമാണ്.  
ഹോട്ടലുകളിലോ, പുതിയ പേരുകളിലുള്ള വിഭവങ്ങളുടെ പരീക്ഷണമാണ് നടക്കുന്നത്. എണ്ണയും, കൃത്രിമ നിറങ്ങളും, പ്രിസര്‍വേറ്റീവുകളും, സോസുകളും, അഡിക്റ്റീവ്സും ചേര്‍ന്ന എന്തൊക്കെയോ വിഭവങ്ങള്‍ അകത്താക്കുന്നതില്‍ എല്ലാവരും വ്യഗ്രത കാണിക്കുന്നു. ഇതില്‍ത്തന്നെ നോണ്‍വെജ് വിഭവങ്ങള്‍ക്കാകും എപ്പോഴും മുന്‍തൂക്കം കൂടുതല്‍. 
ഓരോരുത്തരുടെയും ഭക്ഷണരീതി അവരുടെ പ്രായം, സ്ത്രീ/പുരുഷന്‍, ജോലി, ശരീരഘടന, പ്രത്യേക ശരീര അവസ്ഥ എന്നിവ അടിസ്ഥാനമാക്കി വേണം ചിട്ടപ്പെടുത്താന്‍ എന്ന ശാസ്ത്രതത്വം (RDA- Recommended Dietary Allowances) നിലവിലുണ്ടെന്ന് നാം മറന്നുപോവരുത്.
പ്രമേഹവും ഭക്ഷണനിയന്ത്രണവും
പ്രമേഹരോഗികള്‍ക്ക് പൊതുസമൂഹത്തില്‍നിന്ന് എപ്പോഴും ലഭിക്കുന്ന ഒരു ഉപദേശമാണ് ഒന്നും കഴിക്കരുത്, ഷുഗര്‍ കൂടും! നല്ല ഭക്ഷണം ഒന്നും കഴിക്കാന്‍ സാധിക്കാത്ത ഒരാള്‍ എന്ന സഹതാപഭാവത്തിലാണ് പ്രമേഹരോഗിയോടുള്ള സമീപനം. 
ഇത് തെറ്റിദ്ധാരണ മാത്രമാണ്. പ്രമേഹരോഗികളുടെ ഭക്ഷണരീതി ഒരിക്കലും നല്ല ഭക്ഷണങ്ങള്‍ ഒഴിവാക്കിയുള്ളതല്ല. മറിച്ച് ശരീരത്തിന് ആവശ്യമായ വിവിധ ഭക്ഷ്യപോഷകഘടകങ്ങള്‍ ശരിയായ രീതിയില്‍ തെരഞ്ഞെടുത്ത്, കൃത്യമായ അളവില്‍, കൃത്യമായ ഇടവേളകളില്‍ കഴിക്കുന്നതാണ്. ഇത് എല്ലാവര്‍ക്കും പ്രാവര്‍ത്തികമാക്കാവുന്ന ആരോഗ്യപൂര്‍ണമായ ഭക്ഷണരീതിയാണ്. അതായത്, കഴിക്കുന്ന ഭക്ഷണം പോഷകസമ്പുഷ്ടവും, കൊഴുപ്പും അമിത കലോറിയും കുറഞ്ഞതാകണം. പ്രമേഹരോഗിയെ സംബന്ധിച്ച് മൂന്നു കാര്യങ്ങള്‍ വളരെ പ്രധാനമാണ്.
എന്ത് കഴിക്കണം? എത്ര അളവില്‍ കഴിക്കണം? എപ്പോള്‍ കഴിക്കണം? 
പ്രമേഹരോഗികള്‍ ശരീരഭാരം കുറഞ്ഞവരാണെങ്കില്‍ കൂടുതല്‍ ഊര്‍ജം അടങ്ങിയ ഭക്ഷണവും, അമിതവണ്ണം ഉള്ളവരാണെങ്കില്‍ കുറഞ്ഞ ഊര്‍ജം അടങ്ങിയ ഭക്ഷണരീതിയും സ്വീകരിക്കേണ്ടതാണ്. പ്രായവും കായികാധ്വാനവും അനുബന്ധരോഗങ്ങളും ഭക്ഷണരീതി ചിട്ടപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന ഘടകങ്ങളാണ്.
പ്രാതല്‍ പ്രധാനം
ആരോഗ്യപരമായ തുടക്കം പ്രാതലിലൂടെ എന്ന 2015 പ്രമേഹദിന സന്ദേശം, രോഗങ്ങളെ അകറ്റിനിര്‍ത്തി ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പാലിക്കാവുന്ന ഭക്ഷണരീതിയാണ്.
Breakfast- Brainfood  എന്നാണല്ലോ ആരോഗ്യവിദഗ്ധര്‍ പറയുന്നത്. 'പോഷകസമ്പുഷ്ടമായ പ്രഭാതഭക്ഷണം പ്രദാനംചെയ്യുന്നത്, ഊര്‍ജസ്വലമായ ദിനം മാത്രമല്ല, ആരോഗ്യപരമായ തുടക്കംകൂടിയാണ്.ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍, രാവിലെ എന്തെങ്കിലും വിശപ്പുമാറ്റാന്‍ കഴിക്കുക എന്ന രീതിയാണ് പലരും സ്വീകരിക്കുന്നത്. പലപ്പോഴും ഒഴിവാക്കുകയും ചെയ്യുന്നു. 
എന്നാല്‍ ഓരോ നേരത്തെ ഭക്ഷണവും അതിന്റേതായ പ്രാധാന്യം അര്‍ഹിക്കുന്നു. പ്രത്യേകിച്ചും ബ്രേക്ക്ഫാസ്റ്റ്.  പ്രമേഹരോഗികളെ സംബന്ധിച്ച് ബ്രേക്ക്ഫാസ്റ്റ് ഏറെ നിര്‍ണായകമായ ഭക്ഷണമാണ്. ഇന്‍സുലിന്‍ എടുക്കുന്ന പല പ്രമേഹരോഗികളും– Hypoglycemia- അഥവാ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നുപോവുന്ന അവസ്ഥ നേരിടാറുണ്ട്. ശരിയായ സമയത്ത് ശരിയായ രീതിയിലുള്ള ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമായി കൊണ്ടുപോകാന്‍ സാധിക്കും.
ബ്രേക്ക്ഫാസ്റ്റ് എപ്പോഴും രാവിലെ എട്ടിനു മുമ്പുതന്നെ കഴിക്കാന്‍ ശ്രദ്ധിക്കുക. അതില്‍ത്തന്നെ ഭക്ഷ്യസാധനങ്ങള്‍ തെരഞ്ഞെടുക്കുന്നതും, പാചകംചെയ്യുന്ന രീതിയും പ്രധാനമാണ്.
പ്രമേഹരോഗിയുടെ ബ്രേക്ക്ഫാസ്റ്റ് പ്ളേറ്റിനെ മൂന്നായി തരംതിരിച്ച് അതില്‍ എന്തെല്ലാം ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടുത്താമെന്നു നോക്കാം. 
മൂന്നില്‍ ഒരുഭാഗം പ്രധാന ഊര്‍ജസ്രോതസ്സായ അന്നജവും (ഇമൃയീവ്യറൃമലേ), ഒരുഭാഗം മാംസ്യം  മത്സ്യം, മുട്ട, മാംസം, പാല്‍, പരിപ്പ്, പയര്‍വര്‍ഗങ്ങള്‍ എന്നിവയും അവസാനഭാഗം പച്ചക്കറികളും എടുക്കാം.
അന്നജം എപ്പോഴും മുഴുധാന്യങ്ങളും തവിടുള്ളതും, നാരുകള്‍ നിറഞ്ഞതും ആകണം. തവിടുള്ള à´…à´°à´¿, ഗോതമ്പ്, റാഗി, ഓട്സ് എന്നിവ ഉത്തമ ധാന്യങ്ങളാണ്. 
മാംസ്യത്തിന്റെ , കാര്യത്തില്‍ വളരെ ശ്രദ്ധ വേണ്ടിയിരിക്കുന്നു. ശരീരകോശങ്ങളുടെ നിലനില്‍പ്പിനും, ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കാനും പ്രോട്ടീന്‍  വളരെ അത്യാവശ്യമാണ്. പ്രോട്ടീന്‍ ബ്രേക്ക്ഫാസ്റ്റില്‍ ശരിയായ അളവില്‍ ലഭിച്ചാല്‍ ദിവസം മുഴുവന്‍ ശരീരക്ഷീണം അനുഭവപ്പെടാതിരിക്കും. അതോടൊപ്പംതന്നെ ഇടക്കിടയ്ക്ക് എന്തെങ്കിലും കഴിക്കണം എന്ന തോന്നല്‍ ഒഴിവാക്കാനും സഹായിക്കും.
മുട്ടയുടെ വെള്ള, ചെറുമത്സ്യങ്ങള്‍, തൊലിയും കൊഴുപ്പും നീക്കംചെയ്ത മാംസം, പാടമാറ്റിയ പാല്‍, തോടോടുകൂടിയ പയര്‍–പരിപ്പ് വര്‍ഗങ്ങള്‍ എന്നിവ പ്രമേഹരോഗിയുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.നാരുകളാല്‍ സമ്പുഷ്ടമായ പച്ചക്കറികള്‍, പച്ചയ്ക്ക് അരിഞ്ഞ പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും പ്രദാനംചെയ്യുന്നു. പ്രമേഹരോഗികളുടെ വിശപ്പ് ഒരുപരിധിവരെ തടയുന്നതിനും വയറ് നിറഞ്ഞ പ്രതീതി തോന്നുന്നതിനും ഗ്രീന്‍ സാലഡ് വഹിക്കുന്ന പങ്ക് ചെറുതല്ല.

ചില പ്രാതല്‍ സൂചനകള്‍
ഇഡ്ഡലി, ദോശ, ഇടിയപ്പം, അപ്പം, ചപ്പാത്തി എന്നീ ഭക്ഷ്യവിഭവങ്ങള്‍ 2/3 എണ്ണത്തില്‍ കൂടാതെയിരിക്കണം. ഇവയ്ക്കൊപ്പം എപ്പോഴും അതേ അളവില്‍ സാമ്പറോ, വെജിറ്റബിള്‍ കറിയോ തെരഞ്ഞെടുക്കാല്‍ ശ്രദ്ധിക്കുക. തേങ്ങാ ചട്ണി ഒഴിവാക്കുന്നതാണ് ഉത്തമം. 
à´…à´°à´¿, ഉഴുന്ന് എന്നിവയുടെ കൂടെ മുളപ്പിച്ച പയര്‍വര്‍ഗങ്ങള്‍, റാഗി, ഗോതമ്പ് എന്നിവ ചേര്‍ത്ത് കൂടുതല്‍ സമ്പുഷ്ടമാക്കാം. 
പുട്ട് വെറും പച്ചരികൊണ്ടുമാത്രമാക്കാതെ അതില്‍ റാഗി, ഓട്സ്, പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തുക. കടലയോ പയറോ കൂടെ കഴിക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക. 
ഒരു മുട്ടയുടെ വെള്ള ദിനവും പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രോട്ടീന്‍ ലഭ്യത ഉറപ്പുവരുത്തും. 
പ്രമേഹരോഗികള്‍ പഴവര്‍ഗങ്ങള്‍ പ്രഭാതഭക്ഷണത്തിനുശേഷംഒരുമണിക്കൂര്‍ കഴിഞ്ഞ് കഴിക്കാന്‍ ശ്രമിക്കുക. ജ്യൂസ് ആയി ഉപയോഗിക്കുന്നത് ഒഴിവാക്കുക. 

ജീവിതരീതി– വ്യായാമം
ഭക്ഷണരീതിക്കൊപ്പം ജീവിതരീതിയിലെ മാറ്റവും പ്രമേഹരോഗത്തിന് കാരണമാണ്. കേരള ജനത അധ്വാനശീലരും, കര്‍ഷകരും ആയിരുന്ന കാലം നമുക്കുണ്ടായിരുന്നു. എന്നാല്‍ കായികാധ്വാനം കുറഞ്ഞ ജോലികളാണ് ഇന്ന് എല്ലാവരും ചെയ്യുന്നത്. ഏറെ സമയവും ഇരുന്നുള്ള ഓഫീസ് ജോലികള്‍ ഇതിന് ഉദാഹരണമാണ്. നാം ഇരിക്കുന്ന കസേരതന്നെ നമ്മെ കൊല്ലുന്നു എന്ന അവസ്ഥയിലേക്ക് നാം പോവുന്നു.
പക്ഷേ, ഒരുദിവസം 30 മിനിറ്റെങ്കിലും വ്യായാമത്തിനായി ചെലവിടാന്‍ നാം തയ്യാറായാല്‍ രോഗങ്ങളെ നമുക്ക് ദൂരെനിര്‍ത്താന്‍ സാധിക്കും. എത്രനേരം ചെയ്യുന്നു, എന്നതിനെക്കാള്‍, അത് നമ്മുടെ ദിനചര്യയുടെ ഭാഗമായി, പതിവായി ചെയ്യാന്‍സാധിക്കുന്നുണ്ടോ എന്നതാണ് പ്രധാനം.
ചിട്ടയായ ഭക്ഷണരീതിയും പതിവായ വ്യായാമവുംകൊണ്ട് പ്രമേഹത്തെ നിയന്ത്രണവിധേയമായി  സുഹൃത്തിനെപ്പോലെ ജീവിതത്തില്‍ കൊണ്ടുപോകാന്‍ സാധിക്കും.
(അനുമാത്യു പട്ടം എസ് യുടി ഹോസ്പിറ്റലില്‍ ഡയറ്റീഷ്യനാണ്.

Related News