Loading ...

Home National

ബജറ്റ്​ ലക്ഷ്യം സമ്ബദ്​വ്യവസ്ഥയിലെ കുതിപ്പ്​; കിതച്ച്‌​ ഓഹരി വിപണി

മുംബൈ: അഞ്ച്​ ലക്ഷം കോടി ഡോളര്‍ മൂല്യമുള്ള സമ്ബദ്​വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുമെന്ന ബജറ്റ്​ പ്രഖ്യാപനത്തിന്​ പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിയിലുണ്ടായത്​ വന്‍ തകര്‍ച്ച. ബജറ്റിന്​ പിന്നാലെ ഒരാഴ്​ച കൊണ്ട്​ വിപണികളില്‍ രണ്ട്​ ശതമാനത്തിന്‍െറ ഇടിവ്​ രേഖപ്പെടുത്തി. അഞ്ച്​ സെഷനുകളിലായി 3 ലക്ഷം കോടിയാണ്​ നിക്ഷേപകര്‍ക്ക് വിപണിയില്‍​ നഷ്​ടപ്പെട്ടത്​. ബോംബെ സ്​റ്റോക്ക്​ എക്​സ്​ചേഞ്ചിലെ ആകെ വിപണിമൂല്യം 151.35 ലക്ഷം കോടിയായിരുന്നു. ഇത്​ 148.08 ലക്ഷം കോടിയായാണ്​ ഇടിഞ്ഞത്​. ധനികര്‍ക്ക്​ അധിക നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനവും കമ്ബനികളിലെ പൊതുഓഹരി പങ്കാളിത്തം ഉയര്‍ത്താനുള്ള നീക്കവും വിപണിക്ക്​ തിരിച്ചടിയായി. ധനികര്‍ക്ക്​ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന നികുതി വിദേശ നിക്ഷേപകരെ വിപണിയില്‍ നിന്ന്​ പിന്നാക്കം വലിക്കുകയാണ്​. ടി.സി.എസ്​, എച്ച്‌​.ഡി.എഫ്​.സി, നെസ്​​ലെ ഇന്ത്യ, മാരുതി സുസുക്കി, എല്‍&ടി, ടൈറ്റാന്‍, ഐ.സി.ഐ.സി.ഐ, എസ്​.ബി.ഐ, ഭാരതി എയര്‍ടെല്‍, വിപ്രോ, ടാറ്റ മോ​ട്ടോഴ്​സ്​ തുടങ്ങിയ കമ്ബനികളുടെ ഓഹരികളെല്ലാം ഇടിവ്​ രേഖപ്പെടുത്തിയിരുന്നു.

Related News