Loading ...

Home National

പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും അനര്‍ത്ഥം സംഭവിച്ചാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരും; ബിപിന്‍ റാവത്ത്‌

ന്യൂഡല്‍ഹി: പാകിസ്ഥാനെതിരെ ശക്തമായ താക്കീതുമായി കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. പാക് സൈന്യത്തിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും അനര്‍ത്ഥ സംഭവങ്ങള്‍ ഉണ്ടായാല്‍ ഇന്ത്യയുടെ ഭാഗത്തു നിന്ന് കനത്ത ശിക്ഷാ നടപടി തീര്‍ച്ചയായും ഉണ്ടാവുമെന്ന് ബിപിന്‍ റാവത്ത് പറഞ്ഞു. പാകിസ്ഥാന്‍ ഓരോ തവണയും നിഴല്‍ യുദ്ധത്തിലൂടെയും ഭീകരവാദികളെ ഉപയോഗിച്ചും അനര്‍ത്ഥം വിളിച്ചു വരുത്തുകയാണെന്നും അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ സൈന്യം അചഞ്ചലമായി നിലകൊള്ളും. അതിനാല്‍ എന്തെങ്കിലും തെറ്റുകള്‍ കാണിച്ചാല്‍ അതിന് ശിക്ഷാ നടപടി ഉറപ്പായുമുണ്ടാകുമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് കരസേനാ മേധാവി ഇക്കാര്യം പറഞ്ഞത്.

Related News