Loading ...

Home sports

ഐപിഎല്‍: ധോണി പൂണെയിലേക്ക് റെയ്ന രാജ്കോട്ടിന്

മുംബൈ> ഐപിഎലില്‍നിന്നു പുറത്തായ ചെന്നൈ സൂപ്പര്‍ കിങ്സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്ക് പകരംവന്ന പുണെ, രാജ്കോട്ട് ടീമുകള്‍ക്കുള്ള കളിക്കാരുടെ താരലേലം പുരോഗമിക്കുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ്ങ് ധോണിയെ പൂണെ 12.5 കോടി രൂപയ്ക്ക് സ്വന്തമാക്കി. ചൈന്നെ സൂപ്പര്‍ കിങ്ങ്സ് ക്യാപ്റ്റാനായിരുന്ന ധോണി മൂന്ന് തവണ ടീമിനെ വിജയത്തിലെത്തിച്ചിരുന്നു.ഇന്ത്യന്‍ താരം സുരേഷ് റെയ്നയാണ് ചൊവ്വാഴ്ച നടന്ന ബിഡിങ്ങില്‍ ഉയര്‍ന്ന പ്രതിഫലം ലഭിച്ച മറ്റൊരു താരം. 12.5 കോടി രൂപയ്ക്കാണ് റെയ്നയെ രാജ്കോട്ട് ടീം സ്വന്തമാക്കിയത്. സ്പിന്നര്‍ രവീന്ദ്ര ജഡേജയേയും (9.5 കോടി) രാജ്കോട്ട് ടീം നേടിയിട്ടുണ്ട്. അജിന്‍ക്യാ രഹാനയെ(9.5 കോടി) പൂണെ ടീം സ്വന്തമാക്കിയിട്ടുണ്ട്.ധോണിയെയും രഹാനയേയും കൂടാതെ, രവിചന്ദ്ര അശ്വിന്‍ (7.5കോടി), സ്റ്റീവ് സ്മിത്ത്(5.5 കോടി) , ഡൂപ്ളസി(4കോടി) , എന്നിവരെയാണ് പൂണെ സ്വന്തമാക്കിയത്.  റെയ്നയെയും ജഡേജയേയും കൂടാതെ ബ്രന്‍ണ്ടന്‍ മക്കുല്ലം(7.5), ജെയിംസ് ഫോക്നര്‍(5.5), ഡ്വയ്ന്‍ ബ്രാവോ(4കോടി), എന്നിവരെ രാജ്കോട്ടും ലേലം വിളിച്ചെടുത്തു.താരലേലത്തിനുള്ള പട്ടികയില്‍ ആകെ 50 കളിക്കാരാണുള്ളത്. ഇതില്‍ അഞ്ചുവീതം കളിക്കാരെ ഇരുടീമും തെരഞ്ഞെടുക്കും. ശേഷിച്ചവര്‍ ഫ്രെബുവരി ഒമ്പതിന് നടക്കുന്ന താരലേല പട്ടികയിലേക്കു പോകും.
 à´Ÿàµ€à´®àµà´•à´³àµâ€à´•àµà´•àµ നാല് രാജ്യാന്തര താരങ്ങളെയും ഒരു ആഭ്യന്തര താരത്തെയും തെരഞ്ഞെടുക്കാം. ഇരുടീമുകളിലെയും ആദ്യം തെരഞ്ഞെടുക്കുന്ന കളിക്കാരന് 12.5 കോടി രൂപയാണ്. ശേഷിച്ചവര്‍ക്ക് യഥാക്രമം 9.5 കോടി, 7.5,5.5, നാലു കോടി എന്നിങ്ങനെയും. ആഭ്യന്തരതാരത്തിന് നാലുകോടി ലഭിക്കും.

Related News