Loading ...

Home sports

ഇന്ത്യക്കിന്ന് ജയിക്കണം; എതിരാളികള്‍ കരുത്തര്‍

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യക്കിന്ന് നിര്‍ണായക പോരാട്ടം. ​ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ഉത്തരകൊറിയയാണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ തോറ്റ ഇന്ത്യക്ക് ഇന്ന് ജയിച്ചാല്‍ മാത്രമെ ടൂര്‍ണമെന്റില്‍ നിലനില്‍പ്പുള്ളു. ഇന്ന് രാത്രി ഇന്ത്യന്‍ സമയം എട്ടിനാണ് മത്സരം കിക്കോഫ് ചെയ്യുന്നത്. ആദ്യ മത്സരത്തില്‍ തജിക്കിസ്ഥാനോട് ലീഡെടുത്ത ശേഷമായിരുന്നു ഇന്ത്യന്‍ തോല്‍വി. ആദ്യ പകുതിയില്‍ രണ്ട് ​ഗോള്‍ ലീഡ് നേടിയ ഇന്ത്യ രണ്ടാം പകുതിയില്‍ നാല് ​ഗോള്‍ തിരിച്ചുവാങ്ങിയാണ് തോറ്റത്. റാങ്കിങ്ങില്‍ പിന്നിലുള്ള തജിക്സഥാനോടുള്ള തോല്‍വി ഇന്ത്യക്ക് തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ ഉത്തരകൊറിയക്കെതിരെ മികച്ച വിജയം ഇന്ത്യക്ക് ആവശ്യമാണ് ഉത്തരകൊറിയ കരുത്തരാണ്. നിലവില്‍ ലോകറാങ്കിങ്ങില്‍ 122-ാം സ്ഥാനത്താണെങ്കിലും 2010-ല്‍ ലോകകപ്പിന് യോ​ഗ്യത നേടിയ ടീമാണ് ഉത്തരകൊറിയ. ഈ ടൂര്‍ണമെന്റിലെ ആദ്യ മത്സരം ഉത്തരകൊറിയയും തോറ്റിരുന്നു. സിറിയയോട് രണ്ടിനെതിരെ അഞ്ച് ​ഗോളുകള്‍ക്കായിരുന്നു അവര്‍ തോറ്റത്. അതിനാല്‍ തന്നെ ജയം ലക്ഷ്യമിട്ട് തന്നെയാണ് അവരുടെ വരവും

Related News