Loading ...

Home Kerala

പാലാരിവട്ടം മേല്‍പ്പാലം: പൊളിച്ചു പണിയേണ്ട ആവശ്യമില്ലെന്ന് ഇ ശ്രീധരന്‍

അപകടാവസ്ഥയില്‍ തുടരുന്ന പാലാരിവട്ടം മേല്‍പ്പാലം മുഴുവന്‍ പൊളിച്ചു പണിയേണ്ട ആവശ്യമില്ലെന്ന് ഇ ശ്രീധരന്‍. കാരണം മേല്‍പ്പാലത്തിന്റെ തൂണും, അടിത്തറയും മികവുറ്റതാണെന്നും ശ്രീധരന്‍ പറഞ്ഞു. അതേസമയം തൃശ്ശൂര്‍ എന്‍ജിനീയറിംഗ് കോളേജിലെ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം പ്രൊഫസര്‍മാരുടെ സഹകരണത്തോടെ വിജിലന്‍സ് മേല്‍പ്പാലത്തില്‍ വീണ്ടും പരിശോധന നടത്തി.പരിശോധനയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സംഘം അറിയിച്ചു. നിലവില്‍ പാലത്തിന്റെ മൂന്നിലൊരു ഭാഗം മാത്രം പൊളിച്ചു പണിയേണ്ട സാഹചര്യമുള്ളുവെന്നാണ് വിലയിരുത്തല്‍. അതേസമയം കൂടുതല്‍ തകരാറുള്ള സ്പാനുകള്‍ മാറ്റി സ്ഥാപിക്കണമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

Related News