Loading ...

Home International

ലോകബാങ്കിന്റെ തലപ്പത്ത് ഇന്ത്യന്‍ വനിത

ലോകബാങ്കിന്റെ പുതിയ മാനേജിങ് ഡയറക്ടര്‍ ആയി ഇന്ത്യക്കാരി. ലോകബാങ്ക് ആദ്യമായാണ് ഒരു വനിതയെ ബാങ്കിന്റെ പരമാധികാരം ഏല്‍പ്പിക്കുന്നത്. അന്‍ഷുല കാന്ത് എന്ന ഇന്ത്യക്കാരിയാണ് ലോകബാങ്കിന്റെ ആദ്യ വനിതാ മാനേജിങ് ഡയറക്ടര്‍ ആകുന്നത്. ലോക ബാങ്കിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ കൂടിയാകും ഈ ഇന്ത്യക്കാരി. എസ് ബി ഐയുടെ മുന്‍ ചീഫ് ഫൈനാന്‍സിങ് ഓഫിസറും എസ് ബി ഐയുടെ നിലവിലെ മാനേജിങ് ഡയറക്ടറുമായ അന്‍ഷുല കാന്ത് ആണ് സ്ഥാനത്തിന് അര്‍ഹായിയിരിക്കുന്നതെന്ന് ലോക ബാങ്ക് ഗ്രൂപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 35 വര്‍ഷത്തെ അനുഭവസമ്ബത്ത് കൈമുതലായുള്ള അന്‍ഷുല എസ് ബി ഐയുടെ ബാങ്കിങിനും മറ്റ് സാമ്ബത്തിക കാര്യങ്ങള്‍ക്കും വേണ്ടി നൂതന ആശയങ്ങള്‍ കൊണ്ട് വരുന്നതില്‍ സമര്‍ത്ഥയായിരുന്നു എന്ന് ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ്സ്‌ പറഞ്ഞു. ലേഡി ശ്രീ രാം കോളേജില്‍ നിന്ന് സാമ്ബത്തികശാസ്ത്രത്തില്‍ ഹോണേഴ്‌സ് ഡിഗ്രി നേടിയ അന്‍ഷുല കാന്ത് ഡല്‍ഹി കോളേജ് ഓഫ് എക്കണോമിക്സിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയുമായിരുന്നു.

Related News