Loading ...

Home International

വ്യോമാതിര്‍ത്തി തുറന്നു കൊടുക്കണമെങ്കില്‍ പോര്‍വിമാനങ്ങള്‍ പിന്‍വലിക്കണമെന്ന് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ഇന്ത്യന്‍ യാത്രവിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി തുറന്ന് കൊടുക്കണമെങ്കില്‍ അതിര്‍ത്തിയില്‍ നിന്ന് പോര്‍വിമാനങ്ങള്‍ പിന്‍വലിക്കണമെന്ന് പാകിസ്ഥാന്‍. വ്യോമയാന സെനറ്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ നിലപാട് അറിയിച്ചതായി പാകിസ്ഥാന്‍ വ്യോമയാന സെക്രട്ടറി ഷാരുഖ് നുസ്രത്ത് വ്യക്തമാക്കി. വ്യോമാതിര്‍ത്തി തുറന്ന് കൊടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഈ മാസം 26വരെ കിഴക്കന്‍ പാകിസ്ഥാനിലൂടെ വിമാനങ്ങള്‍ പറത്തുന്നത് പാകിസ്ഥാന്‍ വിലക്കിയിരുന്നു. ഇന്ത്യയ്ക്കായി വ്യോമാതിര്‍ത്തി തുറന്ന് കൊടുക്കണമോയെന്ന കാര്യത്തില്‍ 26ാംതീയതി തീരുമാനമുണ്ടായേക്കും. തുടര്‍ച്ചയായ ആറാം തവണയാണ് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി വിലക്കുന്നത്. ദിനവും ഏകദേശം നാനൂറോളം വിമാനങ്ങളാണ് പാകിസ്ഥാന്‍ ആകാശം ഒഴിവാക്കി പറക്കുന്നത്. ഈ മാസം രണ്ട് വരെയുള്ള കണക്കനുസരിച്ച്‌ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചതോടെ എയര്‍ ഇന്ത്യയ്ക്ക് 491കോടി രൂപയുടെ നഷ്ടമുണ്ടായതായി വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പൂരി രാജ്യസഭയില്‍ അറിയിച്ചു. ബാലാകോട്ട് ആക്രമണമാണ് പാകിസ്ഥാനെ കൂടുതല്‍ പ്രകോപിപ്പിച്ചത്. ഇന്ത്യയും ഈ ബാലകോട്ട് ആക്രമണത്തിന് ശേഷം വ്യോമാതിര്‍ത്തി അടച്ചിരുന്നു. ശേഷം മേയ് 31ന് എല്ലാ വിലക്കുകളും നീക്കി. ഏതെങ്കിലും ഒരു രാജ്യത്തിന്റെ വ്യോമപാത ഉപയോഗിക്കുമ്ബോള്‍ആ രാജ്യത്തെ വ്യോമയാന മന്ത്രാലയത്തിന് നിശ്ചിത ഫീസ് നല്‍കേണം.



Related News