Loading ...

Home sports

ഭാവി ലക്ഷ്യമിട്ട് ബാഴ്സ; ടീമിലെത്തിക്കുന്നത് യുവതാരങ്ങളെ

ഈ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ വന്‍ സൈനിം​ഗുകളൊന്നും ഇതുവരെ ബാഴ്സലോണ നടത്തിയിട്ടല്ല. ഉയര്‍ന്നുകേള്‍ക്കുന്നത് അന്റോയിന്‍ ​ഗ്രീസ്മെന്റെ പേരാണ്. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോ​ഗിക സ്ഥിരീകരണവുമില്ല. അതേസമയം തന്നെ ഭാവി കൂടി ലക്ഷ്യമിടുന്നുണ്ട് ബാഴ്സലോണ. ഇതിന്റെ ഭാ​ഗമായി ഒരുപിടി യുവതാരങ്ങളെയാണ് ടീമിലെത്തിച്ചിരിക്കുന്നത് വരും കാലങ്ങളില്‍ ബാഴ്സയെ നയിക്കാന്‍ തക്ക പ്രാപ്തരായ യുവതാരങ്ങളെ വളര്‍ത്തിയെടുക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. ഇതോടെ രണ്ട് യുവതാരങ്ങളെ രണ്ട് ദിവസത്തിനിടെ ബാഴ്സ റാഞ്ചി. ജപ്പാന്റെ ഇരുപതുകാരനായ മുന്നേറ്റനിരതാരം ഹിരോക്കി അബേയും ഇം​ഗ്ലണ്ടിന്റെ പതിനാറുകാരന്‍ സ്ട്രൈക്കര്‍ ലൂയി ബാരിയേയുമാണ് ബാഴ്സ സ്വന്തമാക്കിയത്. ഇരുവരും വരും സീസണില്‍ ബാഴ്സയുടെ റിസര്‍വ് ടീമിലും യൂത്ത് ടീമിലുമായി കളിക്കും അതേസമയം അബേ ഇതിനകം തന്നെ ശ്രദ്ധനേടിയ താരമാണ്. ഇക്കഴിഞ്ഞ കോപ്പാ അമേരിക്കയില്‍ ജപ്പാന്‍ ടീമിനായി അരങ്ങേറിയ അബേ ​ഗ്രൂപ്പ് മത്സരങ്ങളിലെല്ലാം കളിച്ചു. ജാപ്പനീസ് സൂപ്പര്‍ ക്ലബായ കാഷിമ ആന്റ്ലേഴ്സില്‍ നിന്നാണ് അബെയെ ബാഴ്സ കൊണ്ടുവരുന്നത്. ബാരിയെയാകട്ടെ ഇം​ഗ്ലീഷ് ക്ലബ് വെസ്റ്റ് ബ്രോമില്‍ നിന്നും

Related News