Loading ...

Home special dish

സേമിയ കൊണ്ട് തയ്യാറാക്കാം ബിരിയാണി

ചേരുവകള്‍: 1. സേമിയ രണ്ടര കപ്പ് 2. ഉള്ളി ചെറുതായി അരിഞ്ഞത് 3 എണ്ണം 3. തക്കാളി അരിഞ്ഞത് 1 വലുത് 4. ഇഞ്ചി വെളുത്തുള്ളി ചതച്ചത് 1 ടേബിള്‍സ്പൂണ്‍ 5. പച്ചമുളക് ആവശ്യത്തിന് 6. ചിക്കന്‍ ചെറിയ എല്ലില്ലാത്ത കഷ്ണം (മുക്കാല്‍ കപ്പ്. സ്റ്റോക്ക് ആയാലും മതി ) 7. ഇഷ്ടമുള്ള വെജിറ്റബള്‍സ് (ഓപ്ഷണല്‍ ) കാല്‍ കപ്പ് വീതം 8. ഉപ്പ്, അണ്ടിപ്പരിപ്പ്, മുന്തിരി, നെയ്യ് ആവശ്യത്തിന് 9. ചെറുനാരങ്ങാനീര് 1 നാരങ്ങയുടെ 10. ഗരംമസാല അര ടീസ്പൂണ്‍ 11. എണ്ണ 3 ടേബിള്‍സ്പൂണ്‍ തയ്യാറാക്കുന്ന വിധം: ഒരു പാനില്‍ എണ്ണയൊഴിച്ച്‌ ഉള്ളി, തക്കാളി പച്ചമുളക്, ഇഞ്ചിവെളുത്തുള്ളി ചതച്ചത്, വെജിറ്റബിള്‍സ് ഇവയെല്ലാം ഓരോന്നായി ഇട്ട് വഴറ്റി, അതിലേക്ക് ചിക്കന്‍ ചേര്‍ത്ത് അടച്ചുവെച്ച്‌ മസാല റെഡിയാക്കുക. എല്ലാം വഴന്നുവന്നാല്‍ സേമിയ വേവാന്‍കൂടിയുള്ള വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. മറ്റൊരു പാനില്‍ നെയ്യൊഴിച്ച്‌ അണ്ടിപ്പരിപ്പും കിസ്മിസും സേമിയയും ചേര്‍ത്ത് വറുത്തെടുക്കുക. ബ്രൗണ്‍ കളര്‍ ആകുന്നതുവരെ വറുക്കണം. അതിനു ശേഷം തിളച്ചുകൊണ്ടിരിക്കുന്ന മസാലയില്‍ സേമിയ ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ഇട്ട് വേവിച്ചെടുക്കുക.

Related News