Loading ...

Home National

മുഖ്യമന്ത്രി കുമാരസ്വാമി രാജിയിലേക്ക്​

ബംഗളൂരു: മുഖ്യമന്ത്രി എച്ച്‌​.ഡി. കുമാരസ്വാമി രാജിയിലേക്ക്. സഖ്യ എം.എല്‍.എമാരുടെ കൂട്ടരാജി മൂലം കര്‍ണാടകയില്‍ ഭരണ പ്രതിസന്ധി തുടരുന്നതിനിടെയാണ് രാജിക്ക് ഒരുങ്ങുന്നത്. സഖ്യത്തില്‍ അതൃപ്​തി പ്രകടിപ്പിച്ച്‌​ 16 എം.എല്‍.എമാര്‍ രാജിവെക്കുകയും രണ്ടു​ മന്ത്രിമാര്‍ ബി.ജെ.പിക്ക്​ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്​തതോടെ സര്‍ക്കാറിനെ രക്ഷിക്കാന്‍ മറ്റു വഴികളില്ലെന്ന സാഹചര്യത്തിലാണ്​ കുമാരസ്വാമി രാജിക്കൊരുങ്ങുന്നത്​. വ്യാഴാഴ്​ച രാവിലെ 11ന്​ നിര്‍ണായകമായ മന്ത്രിസഭ യോഗം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്തിട്ടുണ്ട്​. അതേസമയം, കര്‍ണാടക നിയസഭയായ വിധാന്‍ സൗധക്ക്​ ചുറ്റും 11ാം തീയതി മുതല്‍ 14ാം തീയതി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിമതര്‍ക്ക്​ അവസരമൊരുക്കാന്‍ കോണ്‍ഗ്രസ്​- ജെ.ഡി.എസ്​ സഖ്യ സര്‍ക്കാറിലെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചിരുന്നെങ്കിലും രാജിക്കത്ത്​ പാര്‍ട്ടി നേതൃത്വങ്ങള്‍ ഗവര്‍ണര്‍ക്ക്​ കൈമാറാത്തതിനാല്‍ സാങ്കേതികമായി ഇവരെ മന്ത്രിമാരായിത്തന്നെയാണ്​ കണക്കാക്കുക. മന്ത്രിസഭ യോഗത്തിനു​ ശേഷം രാജ്​ഭവനിലെത്തി ഗവര്‍ണറെ കണ്ട്​ രാജിക്കാര്യം അറിയിക്കുകയോ വെള്ളിയാഴ്​ച ആരംഭിക്കുന്ന വര്‍ഷകാല നിയമസഭ സമ്മേളനത്തില്‍ സഭയെ അഭിസംബോധന ചെയ്​ത ശേഷം രാജി പ്രഖ്യാപിക്കുകയോ ചെയ്യുമെന്നാണ്​ സൂചന. വിമതര്‍ രാജിയില്‍ ഉറച്ചുനില്‍ക്കുന്നതും കൂടുതല്‍പേര്‍ രാജിയിലേക്ക്​ നീങ്ങുന്നതും സഖ്യനേതൃത്വത്തി​ന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചിട്ടുണ്ട്​. കൂടാതെ മൂന്ന്​ ജെ.ഡി.എസ്​ എം.എല്‍.എമാരും 13 കോണ്‍ഗ്രസ്​ എം.എല്‍.എമാരുമാണ്​ ഇതുവരെ രാജി നല്‍കിയത്​.

Related News