Loading ...

Home sports

ധോണി പുറത്തായത് നോബോളില്‍ ? ലോകകപ്പില്‍ വന്‍ വിവാദം.

ന്യൂസിലന്‍ഡിനെതിരെ ഇന്നലെ നടന്ന ലോകകപ്പ് സെമിയില്‍ 18 റണ്‍സിന്റെ പരാജയമായിരുന്നു ഇന്ത്യ നേരിട്ടത്. ദയനീയമായി തോറ്റേക്കുമെന്ന് വിചാരിച്ച മത്സരത്തില്‍ രവീന്ദ്ര ജഡേജയുടേയും, മഹേന്ദ്ര സിംഗ് ധോണിയുടേയും മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു ഇന്ത്യയെ വിജയത്തിന് അടുത്ത് വരെയെത്തിച്ചത്. മത്സരത്തിന്റെ നാല്‍പ്പത്തിയൊന്‍പതാം ഓവറില്‍ ധോണി റണ്ണൗട്ടായിരുന്നില്ലെങ്കില്‍ കളിയുടെ ഗതി മാറിയേനേയെന്നാണ് ഇപ്പോളും ആരാധകര്‍ വിശ്വസിക്കുന്നത്. 50 റണ്‍സെടുത്ത ധോണി മാര്‍ട്ടിന്‍ ഗപ്തിലിന്റെ നേരിട്ടുള്ള‌ത്രോയിലായിരുന്നു റണ്ണൗട്ടായത്. എന്നാല്‍ ധോണി പുറത്തായ പന്ത് നോബോളായിരുന്നെന്ന് മത്സരത്തിന്‌ ശേഷം തെളിഞ്ഞിരിക്കുന്നു. ധോണി റണ്ണൗട്ടായ പന്ത് എറിയുന്ന സമയത്ത് 6 ന്യൂസിലന്‍ഡ് ഫീല്‍ഡര്‍മാര്‍ 30 വാര സര്‍ക്കിളിന് പുറത്തായിരുന്നു. 5 പേര്‍ക്ക് മാത്രമേ ഈ സമയം സര്‍ക്കിളിന് പുറത്ത് ഫീല്‍ഡ് ചെയ്യാനാവൂ. മറിച്ച്‌ കൂടുതല്‍ ഫീല്‍ഡര്‍മാര്‍ പുറത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ പന്ത് നോബോളാണ്. എന്നാല്‍ ഇന്നലെ ഈ നോബോള്‍ കണ്ടെത്താന്‍ അമ്ബയര്‍മാര്‍ക്ക് കഴിഞ്ഞില്ല. അത് നോബോള്‍ വിളിച്ചിരുന്നെങ്കില്‍ റണ്ണൗട്ടായ പന്തില്‍ ധോണി റിസ്കെടുക്കില്ലായിരുന്നെന്നും മത്സരഗതി മാറിയേനേയെന്നും ആരാധകര്‍ പറയുന്നു. അമ്ബയര്‍മാരുടെ ഈ പിഴവിനെതിരെ ശക്തമായ വിമര്‍ശനമാണ് ക്രിക്കറ്റ് ലോകത്ത് നിന്ന് ഉയരുന്നത്.

Related News