Loading ...

Home sports

ഫൈനലിലെത്താന്‍ ഇന്ത്യയ്ക്ക് വേണ്ടത് 240 റണ്‍സ്

ന്യൂസിലാന്‍ഡിനെതിരായ ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യയ്ക്ക് 240 റണ്‍സിന്റെ വിജയലക്ഷ്യം. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ട്ടത്തില്‍ 239 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. 90 പന്തില്‍ 74 റണ്‍സ് നേടിയ റോസ് ടെയ്ലറും 95 പന്തില്‍ 67 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ചേര്‍ന്ന് അല്‍പ്പമെങ്കിലും ഭേദപ്പെട്ട സ്കോറില്‍ കിവികളെ എത്തിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ പത്തോവറില്‍ 43 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും ജസ്പ്രിത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

Related News