Loading ...

Home Gulf

യുഎഇ വിദേശകാര്യമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി

ദില്ലി: യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സയദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വ്യാപാര - നിക്ഷേപ സാധ്യതകളും പ്രതിരോധരംഗത്തെ സഹകരണവും ചര്‍ച്ച ചെയ്തു. ഭീകരവാദപ്രവര്‍ത്തനങ്ങളെ ചെറുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി യുഎഇ വിദേശകാര്യമന്ത്രി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കഴിഞ്ഞ ഞായറാഴ്ച്ച ഇന്ത്യയിലെത്തിയ യുഎഇ വിദേശകാര്യമന്ത്രി വൈകിട്ടോടെ മടങ്ങി.

Related News