Loading ...

Home sports

മഴ പെയ്യാന്‍ സാധ്യത; റിസര്‍വ് ദിനവും ഒലിച്ചുപോകുമോ?

മാഞ്ചസ്റ്റര്‍: മഴ കാരണം ചൊവ്വാഴ്ച്ച നിര്‍ത്തിവെച്ച ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള സെമിഫൈനല്‍ അല്‍പസമയത്തിനകം പുന:രാരംഭിക്കും. വൈകുന്നേരം മൂന്നു മുതല്‍ മാഞ്ചസ്റ്ററിലാണ് മത്സരം. 46.1 ഓവറില്‍ അഞ്ചു വിക്കറ്റിന് 211 റണ്‍സ് എന്ന നിലയിലാണ് ബുധനാഴ്ച്ച ഇന്നിങ്‌സ് തുടങ്ങുക. 47-ാം ഓവറിലെ ആദ്യ പന്ത് എറിഞ്ഞ ഭുവനേശ്വര്‍ കുമാറാണ് ആദ്യം ബോള്‍ ചെയ്യുക. 85 പന്തില്‍ നിന്ന് 67 റണ്‍സെടുത്ത റോസ് ടെയ്‌ലറും നാലു പന്തില്‍ നിന്ന് മൂന്ന് റണ്‍സെടുത്ത ടോം ലഥാമുമായിരുന്നു ക്രീസില്‍. പക്ഷേ മാഞ്ചസ്റ്ററില്‍ റിസര്‍വ് ദിനത്തിലും മഴ പെയ്യാന്‍ സാധ്യതയുണ്ട്. 20 ഓവര്‍ എങ്കിലും ഇന്ത്യക്ക് ബാറ്റു ചെയ്യാനുള്ള സാഹചര്യമുണ്ടായാലേ മത്സരം പുന:രാരംഭിക്കൂ. മത്സരം ഉപേക്ഷിച്ചാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസീലന്‍ഡിനേക്കാള്‍ പോയന്റുള്ളതിനാല്‍ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും. 47-ാം ഓവറിലെ ആദ്യ പന്തെറിഞ്ഞതിനു ശേഷമാണ് ചൊവ്വാഴ്ച്ച മഴ പെയ്തു തുടങ്ങിയത്. പിന്നീട് ഇന്ത്യന്‍ സമയം രാത്രി 10.55 വരെ കാത്തുനിന്നശേഷം പിച്ച്‌ പരിശോധിച്ച അമ്ബയര്‍മാരുടെ തീരുമാനം അനുസരിച്ച്‌ മത്സരം ബുധനാഴ്ചത്തേയ്ക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. മാര്‍ട്ടിന്‍ ഗുപ്ടില്‍ (1), ഹെന്റി നിക്കോള്‍സ് (28), ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ (67), നീഷാം (12), ഗ്രാന്ദ്ഹോം(16) എന്നിവരുടെ വിക്കറ്റുകളാണ് ന്യൂസീലന്‍ഡിന് നഷ്ടമായത്. ഇന്ത്യക്ക്ക്കുവേണ്ടി ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. റണ്‍ വിട്ടുകൊടുക്കുന്നതില്‍ ഭുവനേശ്വര്‍ കുമാറും ബുംറയും ജഡേജയും കാട്ടിയ പിശുക്കാണ് മത്സരത്തില്‍ ഇതുവരെ ഇന്ത്യയ്ക്ക് മേല്‍ക്കൈ നേടിത്തന്നത്. ഒരുവേള റണ്ണെടുക്കാനും വിക്കറ്റുകള്‍ കാക്കാനും കഷ്ടപ്പെട്ട കിവീസിനെ പേരിനെങ്കിലും കരകയറ്റിയത് ഹെന്റി നിക്കോള്‍സും കെയ്ന്‍ വില്ല്യംസണുമാണ്. രണ്ടാം വിക്കറ്റില്‍ അവര്‍ 68 റണ്‍സെടുത്തു. പിന്നെ അര്‍ധസെഞ്ചുറിയോടെ റോസ് ടെയ്‌ലറും ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച്‌ മത്സരത്തില്‍ പിടിച്ചുനിര്‍ത്തി.

ആദ്യ റണ്ണെടുക്കാന്‍ മൂന്നോവര്‍ വരെ കാത്തുനില്‍ക്കേണ്ടിവന്ന കിവീസ് ബാറ്റ്‌സ്മാന്മാര്‍ 42-ാം ഓവര്‍ വരെ റണ്‍ശരാശരി നാല് പോലും എത്തിക്കാന്‍ കഴിയാതെ ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഒരൊറ്റ സിക്‌സ് മാത്രമാണ് അവര്‍ക്ക് പറത്താന്‍ കഴിഞ്ഞത്. റണ്‍റേറ്റ് കൂട്ടാന്‍ പ്രയത്‌നിച്ചുകൊണ്ടിരിക്കെയാണ് മഴ പെയ്ത് കളി മുടങ്ങിയത്.
മത്സരത്തിന്റെ തത്മസയ വിവരണം വായിക്കാം

Related News