Loading ...

Home cinema

ഒറ്റാലിന് സുവര്‍ണ ചകോരം തിരയുത്സവം കൊടിയിറങ്ങി.

തിരുവനന്തപുരം: ഇരുപതാമത് കേരള അന്താരാഷ്ട്ര ചലചിത്ര മേള സമാപിച്ചു. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരവും പ്രേക്ഷക പുരസ്‌കാരവും മലയാള ചിത്രം 'ഒറ്റാല്‍' കരസ്ഥമാക്കി. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് ഫിപ്രസ്‌കി പുരസ്‌കാരങ്ങളും ജനപ്രിയ ചിത്രത്തിനുള്ള പ്രേക്ഷകരുടെ പുരസ്‌കാരവും ഒറ്റാലിന് ലഭിച്ചു. ആദ്യമായാണ് മലയാള സിനിമക്ക് സുവര്‍ണ ചകോരം ലഭിക്കുന്നത്.

മികച്ച സംവിധായകനുള്ള രജത ചകോരം ജൂണ്‍ റോബ്ലസ് ലാന (ഷാഡോ ബിഹൈന്‍ഡ് ദി മൂണ്‍)ക്ക് ലഭിച്ചു. നവാഗത സംവിധായകനായി 'ജലാല്‍സ് സ്‌റ്റോറി' എന്ന ബംഗാളി ചിത്രത്തിന്റെ സംവിധായകന്‍ അബുഷാഹിദ് സ്വന്തമാക്കി. -സനല്‍ കുമാര്‍ ശശിധരന്റെ 'ഒഴിവുദിവസത്തെ കളി' മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവമാണ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ തുടങ്ങിയവര്‍ ചലച്ചിത്രമേളയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. മികച്ച പരിസ്ഥിതി സംരക്ഷണ ചിത്രത്തിനും തിരക്കഥക്കുമുള്ള ദേശീയ അവാര്‍ഡുകള്‍ ഒറ്റാല്‍ നേടിയിരുന്നു. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിട്ടുണ്ട്.ആന്റണ്‍ ചെക്കോവിന്റെ വാങ്കാ എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണു ഈ ചിത്രം.

Related News