Loading ...

Home Gulf

എയര്‍ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം വൈകി; വൈകുമെന്ന് അറിയിച്ചത് ബോര്‍ഡിങ്​ നടത്തിയ ശേഷം

ദുബായ്: എയര്‍ ഇന്ത്യ എക്​സ്​പ്രസ്​ വിമാനം വീണ്ടും വൈകി. ഇന്നലെ വൈകീട്ട്​ 6.10ന്​ പുറപ്പെടേണ്ടിയിരുന്ന ഷാര്‍ജ- തിരുവനന്തപുരം വിമാനമാണ്​ വൈകിയത്​. ഒന്‍പത് മണിയോടെ ബോര്‍ഡിങ്​ നടത്തിയ ശേഷം 9.40ന്​ പുറപ്പെടുമെന്ന്​ അനൗണ്‍സ്​ ചെയ്​തെങ്കിലും 11 മണിയായിട്ടും വിമാനം പുറപ്പെട്ടില്ല. തുടര്‍ന്ന്​ യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ ബഹളം വെക്കാന്‍ തുടങ്ങി. ഒടുവില്‍ 11.40 ഓടെ വിമാനം ഉയരുമെന്ന അനൗണ്‍സ്‌മെന്റ് വന്നു. എന്നാല്‍ പിന്നീട്​ വീണ്ടും വിമാനം വൈകി. ഇതോടെ ചൂട് മൂലം കുഞ്ഞുങ്ങളും മറ്റും ഏറെ പ്രയാസപ്പെടാന്‍ തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിലും എയര്‍ ഇന്ത്യ എക്​സ്​പ്രസ് വിമാനങ്ങള്‍ ഏറെ വൈകിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു.

Related News