Loading ...

Home Education

KEAM- രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം
2019-ലെ എന്‍ജിനിയറിങ‌് | ആര്‍ക്കിടെക്ചര്‍ /ഫാര്‍മസി കോഴ്സുകളിലേക്കുള്ള KEAM 2019 രണ്ടാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റും എംബിബിഎസ് /ബിഡിഎസ് /അഗ്രിക്കള്‍ചര്‍/വെറ്ററിനറി/ഫിഷറീസ്/ഫോറസ്ട്രി കോഴ്സുകളിലേക്കുള്ള ഒന്നാം ഘട്ട കേന്ദ്രീകൃത അലോട്ട്മെന്റും www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഈ ഘട്ടത്തില്‍ സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ‌് ആര്‍ക്കിടെക്ചര്‍ കോളേജുകളിലെ കമ്മ്യൂണിറ്റി/ രജിസ്റ്റേര്‍ഡ് സൊസൈറ്റി രജിസ്റ്റേര്‍ഡ് ട്രസ്റ്റ് ക്വാട്ടയിലേയ്ക്ക് മാറ്റിവച്ചിട്ടുള്ള സീറ്റുകളിലേയ്ക്കും സഹകരണ വകുപ്പിനുകീഴില്‍ വരുന്ന സ്വാശ്രയ എന്‍ജിനിയറിങ‌് കോളേജുകളിലെ (CAPE) ആശ്രിതരുടെ മക്കള്‍ക്കായി മാറ്റിവച്ചിട്ടുളള സീറ്റുകളിലേയ്ക്കും സ്വാശ്രയ മെഡിക്കല്‍/ദന്തല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട സീറ്റുകളിലേയ്ക്കും അലോട്ട്മെന്റ് നടത്തിയിട്ടുണ്ട്.
അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങള്‍ വിദ്യാര്‍ഥികളുടെ ഹോം പേജില്‍ ലഭ്യമാണ്. അലോട്ട്മെന്റ് പ്രകാരം പുതുതായി അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാര്‍ഥികള്‍ ഫീസ് ജൂലൈ 12 വരെ ഓണ്‍ലൈന്‍ പേയ്മെന്റ് മുഖാന്തിരമോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റ് ഓഫീസ് മുഖാന്തിരമോ ഒടുക്കിയശേഷം അലോട്ട്മെന്റ് ലഭിച്ച കോളേജുകളില്‍ ഹാജരായി പ്രവേശനം നേടേണ്ടതാണ്. പോസ്റ്റ് ഓഫീസുകളുടെ ലിസ്റ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്. എന്‍ജിനിയറിങ‌് ആര്‍ക്കിടെക്ചര്‍/ഫാര്‍മസി കോഴ്സുകള്‍ക്ക് ഒന്നാം ഘട്ടത്തില്‍ ലഭിച്ച അലോട്ട്മെന്റില്‍ നിന്നും വ്യത്യസ്തമായ അലോട്ട്മെന്റ് രണ്ടാം ഘട്ടത്തില്‍ ലഭിച്ചവര്‍ അധിക തുക പ്രവേശന പരീക്ഷാ കമ്മീഷണറുടെ പേരില്‍ അടയ്ക്കേണ്ടതുണ്ടെങ്കില്‍ അത് ജൂലൈ 12 വരെ ഒടുക്കിയശേഷം അലോട്ട്മെന്റ് ലഭിച്ച കോളേജുകളില്‍ ഹാജരായി പ്രവേശനം നേടേണ്ടതാണ്. നിലവില്‍ അലോട്ട്മെന്റ് ലഭിച്ചിട്ടുളള എല്ലാ വിദ്യാര്‍ഥികളും അലോട്ട്മെന്റ് മെമ്മോ പ്രകാരമുളള കോളേജുകളില്‍ ജൂലൈ 12-ന്‌ വൈകുന്നേരം മൂന്നിനകം പ്രവേശനം നേടണം. എന്‍ജിനിയറിങ‌് ആര്‍ക്കിടെക്ചര്‍ കോഴ്സുകളില്‍ പ്രവേശനം നേടേണ്ട തീയതിയും സമയവും ഉള്‍പ്പെടുത്തിക്കൊണ്ടു ളള വിശദമായ ഷെഡ്യൂള്‍ www.cee.kerala.org എന്ന വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട്. എന്‍ജിനീയറിംഗ് കോഴ്സുകള്‍ക്ക് ഷെഡ്യൂള്‍ പ്രകാരം പ്രവേശനം നേടാന്‍ കഴിയാതെ വരുന്ന വിദ്യാര്‍ഥികള്‍ അലോട്ട്മെന്റ് ലഭിച്ച കോളേജ് അധികൃതരുമായി ബന്ധപ്പെട്ട് ജൂലൈ 12-ന്‌ വൈകുന്നേരം മൂന്നിനകം പ്രവേശനം നേടണം. അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഹോം പേജിലെ 'Data Sheet' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ഡാറ്റാ ഷീറ്റ് ഡൗണ്‍ലോഡ് ചെയ്തെടുക്കാം. പ്രവേശനം നേടുന്ന സമയത്ത് ഡാറ്റാ ഷീറ്റ് കോളേജ് അധികാരികള്‍ക്ക് മുന്നില്‍ ഹാജരാക്കേണ്ടതാണ്. - നിശ്ചിത സമയത്തിനുള്ളില്‍ ഫീസ്/അധിക തുക (ബാധകമെങ്കില്‍) ഒടുക്കാത്ത വിദ്യാര്‍ഥികളുടെയും, കോളേ ജുകളില്‍ ഹാജരായി പ്രവേശനം നേടാത്ത ഫീസ് ഇളവ് ബാധകമായ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാര്‍ഥികളുടെയും അലോട്ട്മെന്റും, ബന്ധപ്പെട്ട സ്‌ട്രീമിലെ ഹയര്‍ ഓപ്ഷനുകളും റദ്ദാകും. എന്‍ജിനിയറിങ‌് ആര്‍ക്കിടെക്ചര്‍/ഫാര്‍മസി കോഴ്സുകളിലേയ്ക്കുള്ള മൂന്നാം ഘട്ട അലോട്ട്മെന്റ് നടപടിക്രമങ്ങള്‍ 12 ന് ആരംഭിക്കും. 17 ന് മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. മൂന്നാം ഘട്ട അലോട്ട്മെന്റിന് മുന്‍പായി ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തുന്നതിനും, നിലവിലുളള ഓപ്ഷനുകള്‍ ക്രമീകരിക്കുന്നതിനും, ആവശ്യമില്ലാത്ത ഓപ്ഷനുകള്‍ റദ് ചെയ്യുന്നതിനും, പുതിയ കോഴ്സുകളോ കോളേജുകളോ ഉള്‍പ്പെടുത്തുന്ന പക്ഷം അവയിലേയ്ക്ക് ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുമുള്ള സൗകര്യം ലഭ്യമാണ്‌. മൂന്നാം ഘട്ട അലോട്ട്മെന്റ് സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ‌് ആര്‍ക്കിടെക്ചര്‍ കോളേജുകളിലേയ്ക്കുളള അവസാന അലോട്ട്മെന്റ് ആയിരിക്കും. ഹെല്‍പ്പ് ലൈന്‍ നമ്ബരുകള്‍: 0471 2339101, 2339102, 2339103, 2339104, 2332123.

Related News