Loading ...

Home Europe

സണ്ണി സ്റ്റീഫന്‍ സ്കോട്ട്ലണ്ടില്‍

സ്കോട്ട്ലണ്ട്:  റ്റെഡ്ഫോര്‍ഡ് സെ൯റ് പാട്രിക്സ് കാത്തലിക് പള്ളിയില്‍ 3 ദിവസമായി നൊയമ്പിനോടനുബന്ധിച്ചു നടന്ന കുടുംബനവീകരണ ധ്യാനത്തിനു ശേഷം, “ദി വേള്‍ഡ് പീസ്‌ മിഷന്‍റെ” ചെയര്‍മാനും പ്രമുഖ കുടുംബ പ്രേഷിതനും,  ജീവകാരുണ്യ പ്രവര്‍ത്തകനും,  ഫാമിലി കൌണ്‍സിലറും പ്രശസ്ത സംഗീത സംവിധായകനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ ഡിസംബര്‍ 11, 12, 13 തീയതികളില്‍ സ്കോട്ട്ലണ്ടിലെ വിട്ബെര്‍ഗിലുള്ള സെ൯റ് ജെയിംസ് കാത്തലിക് പള്ളിയില്‍ നൊയമ്പുകാല ധ്യാനം നടത്തുന്നു.

ജീവിതസ്പര്‍ശിയായ വചന വിരുന്നിലൂടെ സണ്ണി സ്റ്റീഫന്‍ നല്‍കുന്ന സന്ദേശങ്ങള്‍ കുടുംബങ്ങളെ വിശ്വാസത്തിലും പ്രാര്‍ത്ഥനയിലും ദൈവസ്നേഹത്തിലും ആഴപ്പെടുത്തുന്നതാണെന്നും ഉത്തമ കുടുംബ ജീവിതത്തിനാവശ്യമായ അറിവുകളും അനുഭവങ്ങളും പങ്കുവച്ചുനല്‍കുന്ന ജീവിത പാഠങ്ങള്‍ ഒരിക്കലും മറക്കാനാവാത്ത ആത്മീയ അനുഭവങ്ങളാണെന്നും മെസ്സേജ് മിഷന്‍ ഇന്റര്‍നാഷണല്‍ ചാപ്ലെയിന്‍ ഫാ. ജെ മണക്കുന്നേല്‍ അഭിപ്രായപ്പെട്ടു.

കുടുംബങ്ങള്‍ക്ക് എറെ പ്രാധാന്യം നല്‍കി സണ്ണി സ്റ്റീഫന്‍ നല്‍കുന്ന പ്രബോധനങ്ങളും വ്യാഖ്യാനങ്ങളും പുതിയ ഒരു ഉണര്‍വ്വും ജീവിതത്തിനു പുതിയ പ്രകാശവുമാകുമെന്നും, ഈയവസരം എല്ലാ ഇടവകാംഗങ്ങളും നിശ്ചയമായും പ്രയോജനപ്പെടുത്തണമെന്നും ഫാ. സെബാസ്റ്യന്‍ തുരുത്തിപ്പിള്ളില്‍ അഭിപ്രായപ്പെട്ടു.

കൌണ്‍സിലിംഗിനു സൌകര്യമുണ്ടായിരിക്കുന്നതാണ്
ബന്ധപ്പെടേണ്ട നമ്പര്‍  ശ്രീ. സണ്ണി സ്റ്റീഫന്‍ - 074 037 79782


കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഫാ. സെബാസ്റ്യന്‍ തുരുത്തിപ്പിള്ളില്‍ - 078 544 90369
റെജി പോള്‍ - 077 230 35457                           
ജോസ് വര്‍ക്കി ചേലച്ചുവട്ടില്‍ - 078 978 16039


റിപ്പോര്‍ട്ട്: കെ ജെ ജോണ്‍

Related News