Loading ...

Home special dish

ചിക്കനില്‍ വഴുതനങ്ങ, ഒരു തായ് സ്‌റ്റൈല്‍ ഉണ്ടാക്കാം

ചിക്കന്‍ എന്നും ഒരേ സ്‌റ്റൈലില്‍ വെച്ചാല്‍ എന്ത്‌ രസമാണുള്ളത്. ഇടയ്ക്ക് തായ് സ്‌റ്റൈലും പരീക്ഷിക്കാം. വഴുതനങ്ങ ഇട്ട് ചിക്കന്‍ കഴിച്ചിട്ടുണ്ടോ? ഇതൊരു തായ് വിഭവമാണ്. ഗ്യാങ് ക്യോം വാങ് ഗായ് എന്നാണ് ഈ ചിക്കന്‍ കറിയുടെ പേര്. നാവു കൊഴയുമെങ്കിലും നല്ല ടേസ്റ്റി വിഭവമാണ്.
ചേരുവകള്‍ ലെമന്‍ ഗ്രാസ് 1 ടേബിള്‍ സ്പൂണ്‍
ഗലങ്കല്‍ (തായ് ജിഞ്ചര്‍) 1 ടേബിള്‍ സ്പൂണ്‍
മല്ലിതണ്ട് (പൊടിയായി അരിഞ്ഞത്) 1 ടേബിള്‍ സ്പൂണ്‍
മല്ലി 1 ടീസ്പൂണ്‍
ജീരകം 1 ടീസ്പൂണ്‍
ചെറിയുള്ളി 4 എണ്ണം
വെളുത്തുള്ളി 4 എണ്ണം
നാരകത്തിന്റെ ഇല 5 എണ്ണം
പനഞ്ചക്കര 2 ടീസ്പൂണ്‍
തേങ്ങാപ്പാല്‍ 1 കപ്പ്
പച്ചമുളക് 10 എണ്ണം
ചുവന്ന തായ് മുളക് 1 എണ്ണം
നീളന്‍ വഴുതന 1 എണ്ണം
ഉരുളന്‍ വഴുതന 1 എണ്ണം
കുലവഴുതന 15 എണ്ണം
സ്വീറ്റ് ബേസില്‍ സ്വാദ് അനുസരിച്ച്‌
ഫിഷ് സോസ് 1 ടീസ്പൂണ്‍

ബോണ്‍ലെസ് ചിക്കന്‍ 200 ഗ്രാം
തയ്യാറാക്കുന്നവിധം പച്ചമുളക്, ലെമന്‍ ഗ്രാസ്, ഗലങ്കല്‍ (തായ് ജിഞ്ചര്‍), മല്ലി തണ്ട്, മല്ലി, ജീരകം, ചെറിയുള്ളി, വെളുത്തുള്ളി, നാരകത്തിന്റെ ഇല, പച്ചമുളക് എന്നിവ നല്ല പേസ്റ്റ് രൂപത്തില്‍ അരച്ചു മാറ്റി വയ്ക്കുക. അടിഭാഗം കട്ടിയുള്ള പാത്രം അടുപ്പില്‍ വച്ച്‌ ചൂടാക്കുക. അതിലേക്ക് നാല് ടേബിള്‍ സ്പൂണ്‍ തേങ്ങാപ്പാല്‍ ഒഴിക്കുക. അതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന ഗ്രീന്‍ പേസ്റ്റ് ചേര്‍ത്തിളക്കുക. എണ്ണ തെളിഞ്ഞു വരുമ്ബോള്‍ വീണ്ടും അല്‍പം തേങ്ങാപ്പാല്‍ ചേര്‍ത്തിളക്കുക. നന്നായി തിളയ്ക്കുമ്ബോള്‍ അതിലേക്ക് പനഞ്ചക്കരയും ഫിഷ് സോസും ചേര്‍ത്തിളക്കണം. അതിനുശേഷം വലിയ കഷണങ്ങളായി മുറിച്ചു വച്ചിരിക്കുന്ന വഴുതന ചേര്‍ത്തു കൊടുക്കുക. വഴുതന പാതി വേവ് ആകുമ്ബോള്‍ ചിക്കന്‍ ചേര്‍ത്തു കൊടുക്കാം. അതിനൊപ്പം തന്നെ നാരകത്തിന്റെ ഇല ചെറിയ കഷണങ്ങളായി കൈ കൊണ്ട് കീറി ഇടാം. ഇലയുടെ നടുവിലെ നാര് നീക്കിക്കളഞ്ഞതിനു ശേഷമാണ് കറിയിലേക്ക് ഇവ കീറി ഇടേണ്ടത്. ചിക്കന്‍ വെന്തു കഴിയുമ്ബോള്‍ കുലവഴുതന, തായ് റെഡ് ചില്ലി, സ്വീറ്റ് ബേസില്‍ എന്നിവ ചേര്‍ത്തു കൊടുക്കാം. കറി നന്നായി തിളച്ചതിനുശേഷം ബാക്കിയുള്ള തേങ്ങാപ്പാല്‍ ഒഴിച്ചു കൊടുക്കാം. ചെറിയൊരു തിള വന്നതിനു ശേഷം മാറ്റാം. തായ് വിഭവം റെഡി.


Related News