Loading ...

Home meditation

ക്രിസ്ത്യൻ മിഷിനറികൾ സഭയ്ക്കു വേണ്ടി ആളെ പിടിക്കുന്നവരല്ല; അവർ ക്രൈസ്തവ സന്ദേശമായ സ്നേഹവും കരുണയും പ്രാവർത്തികമാക്കുന്നവരാണ് : ഫ്രാൻസിസ് മാർപ്പാപ്പ by അഗസ്റ്റസ് സേവ്യർ

December 2, ബുധനാഴ്ച സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ, ഫ്രാൻസിസ് മാർപ്പാപ്പ നടത്തിയ പൊതു പ്രഭാഷണത്തിൽ നിറഞ്ഞു നിന്നത്, അദ്ദേഹത്തിന്റെ ആഫ്രിക്കൻ സന്ദർശനം ആയിരുന്നു. മൂന്നു രാജ്യങ്ങളിൽ സന്ദർശനം നടത്തിയതിന്റെ അനുഭവങ്ങൾ പങ്കവച്ച മാർപ്പാപ്പ, യുവജനങ്ങളോട്, ആഫ്രിക്കയിൽ മിഷനറിയായി പ്രവർത്തിക്കുന്നതിന്റെ സാധ്യതയെ പ്പറ്റി ആലോചിക്കുവാൻ ആവശ്യപ്പെട്ടു: EWTNnews റിപ്പോർട്ട് ചെയ്യുന്നു. 

പ്രഭാഷണത്തിൽ അദ്ദേഹം യുവജനങ്ങളോട് പറഞ്ഞു. "നിങ്ങളുടെ ജീവിതം കൊണ്ട് നിങ്ങൾ എന്തു ഉദ്ദേശിക്കുന്നു ? നിങ്ങളുടെ ജീവിതത്തിന്റെ പദ്ധതികൾ എന്താന്നെന്ന് ചിന്തിച്ചാലും. അതു നിങ്ങൾക്ക വെളിവാക്കി തരുവാൻ ദൈവത്തോട് പ്രാർത്ഥി ക്കാനുള്ള സമയം എത്തിക്കഴിഞ്ഞു." 

തന്റെ ആഫ്രിക്കൻ സന്ദർശനത്തിൽ, താൻ കണ്ടുമുട്ടിയ അനവധി മിഷനറിമാരുടെ ജീവിത രീതിയും, ദൈവശുശ്രുഷയും, അദ്ദേഹം വിവരിച്ചു. "നിങ്ങൾ ഭാവിയെപ്പറ്റി ചിന്തിക്കുമ്പോൾ, എല്ലാ പദ്ധതികളും ആലോചിച്ചു നോക്കുക. ഒപ്പം, ആഫ്രിക്കയിൽ മിഷനറി യായി, ദൈവശുശ്രഷ ചെയ്യുവാനുള്ള സാദ്ധ്യത കുടി, നിങ്ങളുടെ ചിന്തയിൽ ചേർക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കയാണ്." 

യേശുവിന്റെ സ്നേഹവും, വിശ്വാസവും, മനുഷ്യത്വവും, മറ്റു രാജ്യങ്ങളിലേക്ക് എത്തിക്കേണ്ട ചുമതല , എല്ലാവർക്കും ഉണ്ടെന്ന് അദ്ദേഹം ശ്രോതാക്കളെ ഉത്ബോധിപ്പിച്ചു. നവംബർ 25-30 തീയതികളിൽ, മൂന്നു രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു ആഫ്രിക്കൻ സന്ദർശന പരിപാടിയിൽ, അദ്ദേഹം, കെനിയ, ഉഗാണ്ട, മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങൾ സന്ദർശക്കയുണ്ടായി. 

അവിടെയുണ്ടായ തന്റെ അനുഭവങ്ങൾ, അദ്ദേഹം ശ്രോതാക്കളുമായി പങ്കു വച്ചു. മനുഷ്യസമ്പത്തുകൊണ്ടും, പ്രകൃതി വിഭവ സമ്പത്തുകൊണ്ടും, അനുഗ്രഹിതമായ ഒരു രാജ്യമാണ് കെനിയ എന്ന് അദ്ദേഹം പറഞ്ഞു. 

യുഗാണ്ടയെ 'രക്തസാക്ഷികളുടെ നാട്' എന്നാണ് അദ്ദേഹം വിളിച്ചത്. യുഗാണ്ടയിലെ ജനങ്ങളോട്, വിശ്വാസത്തിലും സ്നേഹത്തിലും ഉറച്ചു നിൽക്കാൻ, അദ്ദേഹം ഉപദേശിച്ചു.. അവിടത്തെ ക്രൈസ്തവരുടെ വിശ്വാസം, യുഗാണ്ടയുടെ രക്ഷയ്ക്ക് ഉതകും എന്ന് താൻ വിശ്വസിക്കുന്നതായി, അദ്ദേഹം പ്രഭാഷണത്തിൽ സുചിപ്പിച്ചു. 

ആഫ്രിക്കയിൽ അദ്ദേഹം സന്ദർശിച്ച മൂന്നാമത്തെ രാജ്യം, യുദ്ധഭൂമിയായി മാറിയിരിക്കുന്ന, മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കൻ ആയിരുന്നു. സുരക്ഷാക്രമികരണങ്ങൾ അവഗണിച്ചു കൊണ്ട്, യുദ്ധമേഖലയായ മദ്ധ്യആഫ്രിക്കൻ റിപ്പബ്ലിക്കിൽ അദ്ദേഹം നടന്നിയ സന്ദർശനത്തെപ്പറ്റി, പിതാവ് വിശദീകരിച്ചു. 

ഡിസംബർ 8-ാം തിയതിയാണ് കരുണയുടെ വർഷം തുടങ്ങുന്നത് എങ്കിലും, അനൗദ്യോഗികമായി, കരുണയുടെ വർഷത്തിന്റെ തുടക്കം à´† രാജ്യത്തു നിന്നായിരുന്നു എന്ന്, അദ്ദേഹം പറഞ്ഞു. തലസ്ഥാന നഗരമായ ബാൻ ഗൂയിലെ ദേവാലയത്തിൽ, വിശുദ്ധ കവാടം തുറന്നതിലൂടെ, കരുണയുടെ വർഷം ആരംഭിച്ചിരിക്കുന്നു. 

ആഫ്രിക്കയിലെ പല രാജ്യങ്ങളിലും, കൃസ്ത്യൻ മിഷിനറികൾ ഏർപ്പെട്ടിരിക്കുന്ന സേവനങ്ങളെ പറ്റി അദ്ദേഹം വിശദീകരിച്ചു- അവർ ആഫ്രിക്കയിൽ എത്തിയിരിക്കുന്നത്, കരുണയുടെ സന്ദേശവുമായാണ്. പാവപ്പെട്ടവരുടെ, സഹനത്തിലൂടെ കടന്നുപോകുന്നവരുടെ, ജീവിതങ്ങൾക്ക് തുണയാകുവാനാണ്, അവർ അവിടെ എത്തിയിരിക്കുന്നത്. 

"ക്രൈസ്തവ സഭയ്ക്കു വേണ്ടി ആളെ പിടിക്കുവാനല്ല, ക്രൈസ്തവ സന്ദേശമായ സ്നേഹവും, കരുണയും പ്രാവർത്തികമാക്കാനാണ്, മിഷിനറികൾ അവിടെ പോയിരിക്കുന്നത്. അവർ വെറും നിലത്ത് കിടന്ന് ഉറങ്ങുന്നു. പാവങ്ങളോടൊത്ത് ജീവിച്ച് അവരുടെ ജീവതങ്ങൾക്ക് ആശ്വാസം നൽകുവാൻ ശ്രമിക്കുന്നു." 

81 വയസ്സായ ഒരു കന്യാസ്ത്രീയുടെ ജീവിതം, പിതാവ് എടുത്തു പറഞ്ഞു. 24 വർഷങ്ങളായി, അവർ ആഫ്രിക്കയിൽ സേവനമനുഷ്ടിക്കുന്നു. അവർ ഒരു നേഴ്സ് കൂടിയാണ്. ഇതിനകം അവർ 3000-ൽ അധികം സ്ത്രീകൾക്ക് പ്രസവ ശുശ്രൂഷ ചെയ്തു കഴിഞ്ഞു. 

മുസ്ലീം സ്ത്രീകൾ പോലും, വളരെ വിശ്വാസത്തോടെ, à´† കന്യാസ്ത്രീയുടെ അടുത്ത് ചെല്ലും. സുവിശേഷം പറയാനുള്ളതല്ല, പ്രവർത്തിക്കാനുള്ളതാണ് എന്ന് സിസ്റ്റർ നമുക്ക് മനസിലാക്കിത്തരുകയാണ്.à´ˆ വിധത്തിലുള്ള മിഷിനറി പ്രവർത്തനമാണ് നിങ്ങളെ കാത്തിരിക്കുന്നത്. 

ഭാവിയെപ്പറ്റി തീരുമാനങ്ങളെടുക്കുമ്പോൾ കർത്താവ് ഒരുക്കുന്ന ഈ അവസരം കൂടി യുവജനങ്ങളുടെ പരിഗണനയിൽ ഉണ്ടാകണമെന്ന് പിന്നെയും ഓർമ്മിപ്പിച്ചു കൊണ്ട് പിതാവ് പ്രഭാഷണം അവസാനിപ്പിച്ചു.

Related News