Loading ...

Home sports

ഐസിസിയുടെ പുതിയ ഏകദിന റാങ്കിംഗ് പട്ടികയില്‍ മിന്നിത്തിളങ്ങി ഇന്ത്യന്‍ താരങ്ങള്‍

ഐസിസിയുടെ പുതിയ ഏകദിന റാങ്കിംഗ് പട്ടികയിലും മുന്നില്‍ ഇന്ത്യന്‍ താരങ്ങള്‍. ഇന്നലെ പുറത്ത് വന്ന ഏറ്റവും പുതിയ റാങ്കിംഗില്‍ ബോളിംഗിലും, ബാറ്റിംഗിലും ഇന്ത്യന്‍ താരങ്ങള്‍ ഒന്നാം സ്ഥാനത്തുണ്ട്‌. ടീം റാങ്കിംഗില്‍ ഇംഗ്ലണ്ടിന് തൊട്ടു പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി തന്നെയാണ് ബാറ്റിംഗില്‍ ഒന്നാം സ്ഥാനത്തുള്ളത്. 891 പോയിന്റുകളാണ് കോഹ്ലിക്കുള്ളത്. ലോകകപ്പില്‍ മിന്നും ഫോമിലുള്ള ഇന്ത്യന്‍ ഉപനായകന്‍ രോഹിത് ശര്‍മ്മയാണ് ബാറ്റിംഗ് റാങ്കിംഗില്‍ രണ്ടാമത്. കോഹ്ലിയുമായി വെറും 5 പോയിന്റിന്റെ വ്യത്യാസം മാത്രമാണ് രോഹിതിനുള്ളത്. പാകിസ്ഥാന്റെ ബാബര്‍ അസം, ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡുപ്ലെസിസ് എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. ബോളിംഗില്‍ ഇന്ത്യന്‍ പേസര്‍ ജസ് പ്രിത് ബും റയാണ് ഒന്നാം റാങ്കില്‍. ന്യൂസിലന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ട്, ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ലോകകപ്പില്‍ അവിസ്മരണീയ പ്രകടനം കാഴ്ച വെച്ച ബംഗ്ലാദേശ് താരം ഷക്കീബ് അല്‍ഹസനാണ് ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഒന്നാമത്. ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍സ്റ്റോക്ക്സ് രണ്ടാമതുണ്ട്.

Related News