Loading ...

Home sports

മുപ്പത്തിയാറാം വയസില്‍ നാല്‍പ്പതാം കിരീടം; ആല്‍വസിന് ചരിത്രനേട്ടം

ഫുട്ബോള്‍ കരിയറില്‍ നാല്‍പ്പത് കിരീടങ്ങള്‍ സ്വന്തമാക്കുന്ന ആദ്യ താരമെന്ന നേട്ടം ബ്രസീലിന്റെ നായകന്‍ ഡാനി ആല്‍വസിന്. കോപ്പാ അമേരിക്ക ഫൈനലില്‍ പെറുവിനെ തോല്‍പ്പിച്ച്‌ ബ്രസീല്‍ ജേതാക്കളായതോടെയാണ് മുപ്പത്തിയാറുകാരനായ ആല്‍വസിന്റെ കരിയറിലെ കിരീടങ്ങളുടെ എണ്ണം നാല്‍പ്പതായത്. കളിച്ച ക്ലബുകള്‍ക്കും ദേശീയ ടീമിനുമായി ഏറ്റവുമധികം കിരീടം സ്വന്തമാക്കിയ താരമന്ന നേട്ടം നേരത്തെ തന്നെ ആല്‍വസ് സ്വന്തമാക്കിയിരുന്നു. 2001-ല്‍ ബ്രസീലിയന്‍ ക്ലബ് ബഹിയക്കൊപ്പമാണ് ആല്‍വസ് കരിയര്‍ തുടങ്ങിയത്. എന്നാല്‍ ആദ്യ പ്രധാന കിരീടം നേടുന്നത് 2006-ല്‍ സെവിയക്കൊപ്പം കോപ്പാ ഡെല്‍ റേ ആയിരുന്നു. പിന്നീട് സെവിയക്കൊപ്പം തന്നെ സൂപ്പര്‍ കോപ്പാ എസ്പാന, യുവേഫ കപ്പ്, യുവേഫ സൂപ്പര്‍ കപ്പ് എന്നിവയും നേടി. പിന്നീട് ബാഴ്സക്കൊപ്പം ഒട്ടേറെത്തവണ ലാ ലി​ഗയും ചാമ്ബ്യന്‍സ് ലീ​ഗും ക്ലബ് ലോകകപ്പുമൊക്കെ സ്വന്തമാക്കി. പിന്നീട് ഇറ്റിലിയില്‍ യുവന്റസിനൊപ്പവും ഫ്രാന്‍സില്‍ പി.എസ്ജിക്കൊപ്പവും പ്രാദേശീക കിരീടങ്ങളെല്ലാം റാഞ്ചി. ബ്രസീല്‍ ദേശീയ ടീമിനൊപ്പം രണ്ട് കോപ്പാ അമേരിക്കയും രണ്ട് കോണ്‍ഫെഡറേഷന്‍ കപ്പും നേടി ആല്‍വസ്. ഇക്കുറി സ്വന്തം നാട്ടില്‍ നടന്ന കോപ്പയില്‍ ടീമിനെ കിരീടത്തിലേക്ക് നയിച്ച ആല്‍സ് തന്നെയാണ് ടൂര്‍ണമെന്റിലെ മികച്ച താരവും

Related News