Loading ...

Home sports

ലയണല്‍ മെസിയെ മറികടന്ന് ഛേത്രി ; ഇനി മുന്നില്‍ റൊണാള്‍ഡോ മാത്രം.!

തജിക്കിസ്ഥാനെതിരെ ഇന്നലെ നടന്ന ഇന്റര്‍കോണ്ടിനന്റല്‍ കപ്പ് മത്സരത്തില്‍ ഇന്ത്യ 2-4 ന്‌ പരാജയപ്പെട്ടെങ്കിലും രണ്ട് ഗോളുകള്‍ നേടിയ നായകന്‍ സുനില്‍ ഛേത്രിയുടെ പ്രകടനം വേറിട്ട് നിന്നു. മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു ഛേത്രിയുടെ രണ്ട് ഗോളുകളും പിറന്നത്. പെനാല്‍റ്റിയില്‍ നിന്ന് ആദ്യ ഗോള്‍ നേടുമ്ബോള്‍ അന്താരാഷ്ട്ര ഫുട്ബോളിലെ ഒരു തകര്‍പ്പന്‍ നേട്ടവും ഛേത്രിക്ക് സ്വന്തമായി. അന്താരാഷ്ട്ര ഫുട്ബോളില്‍ ഇപ്പോളും കളിച്ച്‌ കൊണ്ടിരിക്കുന്ന താരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമായുള്ള രണ്ടാമത്തെ താരമെന്ന നേട്ടമാണ് ഇന്നലെ ഛേത്രിക്ക് സ്വന്തമായത്. അര്‍ജന്റൈന്‍ ഇതിഹാസ താരം ലയണല്‍ മെസിയെയാണ് ഇക്കാര്യത്തില്‍ ഛേത്രി മറികടന്നത്. 68 ഗോളുകളാണ് അന്താരാഷ്ട്ര ഫുട്ബോളില്‍ മെസിയുടെ സമ്ബാദ്യമെങ്കില്‍ 70 ഗോളുകളാണ് ഇന്ത്യന്‍ ജേഴ്സിയില്‍ ഛേത്രി നേടിയിരിക്കുന്നത്. 158 മത്സരങ്ങളില്‍ 88 ഗോളുകള്‍ നേടിയ പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഇക്കാര്യത്തില്‍ ഒന്നാമതുള്ളത്.

Related News