Loading ...

Home sports

ശ്രീലങ്കയ്ക്കെതിരെ നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ റെക്കോര്‍ഡുമായി ധോണി-ജഡേജ‌ സഖ്യം

ലോകകപ്പില്‍ ഇന്നലെ ശ്രീലങ്കയ്ക്കെതിരെ നടന്ന മത്സരത്തില്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ ഇന്ത്യന്‍ ടീമിലെത്തിയിരുന്നു. ടൂര്‍ണമെന്റില്‍ ഇതാദ്യമായി പ്ലേയിംഗ് ഇലവനില്‍ ഇടം പിടിച്ച ജഡേജ 10 ഓവറില്‍ 40 റണ്‍സ് മാത്രം വിട്ടു കൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയതിനൊപ്പം ഫീല്‍ഡിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ഈ മത്സരത്തിനിടെ ക്രിക്കറ്റിലെ ഒരു തകര്‍പ്പന്‍ റെക്കോര്‍ഡും ധോണിയോടൊപ്പം ചേര്‍ന്ന് ജഡേജ സ്വന്തമാക്കി.ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും വിജയിയായ വിക്കറ്റ് കീപ്പര്‍ - ബൗളര്‍ ജോഡിയെന്ന നേട്ടമാണ് ഇന്നലത്തെ മത്സരത്തില്‍ ധോണി - ജഡേജ സഖ്യം സ്വന്തമാക്കിയത്. ഇന്നലെ ജഡേജയുടെ പന്തില്‍ കുശാല്‍ മെന്‍ഡിസിനെ ധോണി സ്റ്റമ്ബ് ചെയ്ത് പുറത്താക്കിയതോടെയാണ് ഈ നേട്ടം ഇവര്‍ക്ക് സ്വന്തമായത്. ഏകദിനത്തില്‍ 29 വിക്കറ്റുകളിലാണ് ജഡേജ - ധോണി‌ സഖ്യം പങ്കാളികളായത്. 28 വിക്കറ്റുകളില്‍ പങ്കാളികളായ വെങ്കടേഷ് പ്രസാദ് - നയന്‍ മോംഗിയ ജോഡിയും, 25 വിക്കറ്റുകള്‍ നേടിയിട്ടുള്ള ഹര്‍ഭജന്‍ സിംഗ് - മഹേന്ദ്ര സിംഗ് ധോണി ജോഡിയുമാണ് ഇക്കാര്യത്തില്‍ തൊട്ടു പിന്നില്‍.

Related News